ജസ്റ്റ് ആഡ് കറി മിക്‌സുമായി ഗ്രാന്‍ഡ്മാസ് ഫുഡ് പ്രോഡക്റ്റ്‌സ്

ജസ്റ്റ് ആഡ് കറി മിക്‌സുമായി ഗ്രാന്‍ഡ്മാസ് ഫുഡ് പ്രോഡക്റ്റ്‌സ്

 

കൊച്ചി: ഭക്ഷണ നിര്‍മാണ മേഖലയിലെ പ്രമുഖ ബ്രാന്‍ഡായ ഗ്രാന്‍ഡ്മാസ് ഫുഡ് പ്രോഡക്റ്റ്‌സ് ജസ്റ്റ് ആഡ് കറി മിക്‌സ് പുറത്തിറക്കി. കറി മിക്‌സിന്റെ ചിക്കന്‍, മീറ്റ്, ഫിഷ് എന്നീ മൂന്ന് വകഭേദങ്ങളാണ് അവതരിപ്പിച്ചത്. തിരക്കേറിയ ജീവിതത്തില്‍ കേരളത്തിന്റെ തനതു വിഭവങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജസ്റ്റ് ആഡ് കറിക്കൂട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് ഗ്രാന്‍ഡ്മാ ഫുഡ് പ്രോഡക്ട്‌സ് സിഇഒ രാജു ജേക്കബും എംഡി ജിമി രാജുവും പറഞ്ഞു. ഉപ്പും വെളിച്ചെണ്ണയും ഉള്‍പ്പടെ ചിക്കന്‍, ഫിഷ്, മീറ്റ് എന്നീ കറികള്‍ക്കാവശ്യമായ എല്ലാ ചേരുവുകളും നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് ഡീഹൈഡ്രേറ്റ് ചെയ്താണ് ജസ്റ്റ് ആഡ് കറിക്കൂട്ടുകള്‍ ഉണ്ടാക്കുന്നത്. ജുവലറി റീട്ടെയ്‌ലറും പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് കമ്പനിയുമായ കെ പി ചാക്കോ ആന്‍ഡ് സണ്‍സിന്റെ കീഴിലാണ് ഗ്രാന്‍ഡ്മാസ് ഫുഡ് പ്രോഡക്ട്‌സ് പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Branding