ഐഐടി കളെ ഒഴിവാക്കി നേരിട്ട് നിയമനം നടത്താന്‍ ഗൂഗിള്‍ പദ്ധതി

ഐഐടി കളെ ഒഴിവാക്കി നേരിട്ട് നിയമനം നടത്താന്‍ ഗൂഗിള്‍ പദ്ധതി

 

ന്യൂഡെല്‍ഹി: ക്യാംപസ് റിക്രൂട്ട്‌മെന്റുകള്‍ കുറച്ച് നേരിട്ട് ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ ഗൂഗിളിന്റെ നീക്കം. കഴിഞ്ഞയാഴ്ച ഐഐടികള്‍ ആരംഭിച്ച കാംപസ് റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകളില്‍ ഡെല്‍ഹി, ബോംബെ ഐഐടികളിലെ റിക്രൂട്ട്‌മെന്റില്‍ മാത്രമെ ഗൂഗിള്‍ പങ്കെടുക്കുകയുള്ളു എന്നാണ് സൂചന. ബാക്കി ഐഐടി കളില്‍ നേരിട്ടെത്തി നിയമനം നടത്തേണ്ടതില്ലെന്നാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഗൂഗിള്‍ ഐഐടികളിലെ ക്യാംപസ് റിക്രൂട്ട്‌മെന്റുകളില്‍ നിന്ന് ഇത്തരത്തില്‍ മാറിനില്‍ക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ടെക്‌നോളജി സ്ഥാപനമെന്ന ഖ്യാതിയുള്ളതിനാല്‍ മുന്‍നിര എന്‍ജിനീയറിംഗ് കോളെജുകളില്‍ നിന്നുള്ള വിദഗ്ധരായ വിദ്യാര്‍ത്ഥികള്‍ ക്യാംപസ് റിക്രൂട്ട്‌മെന്റ് ഇല്ലാതെ തന്നെ ഗൂഗിളിനെ സമീപിക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.

ഖരക്പ്പൂര്‍, കാണ്‍പ്പൂര്‍, ചെന്നൈ, ഗുവാഹത്തി തുടങ്ങിയ ഐഐടികളിലെ പ്ലേസ്‌മെന്റ് നടപടികളെ ഗൂഗിളിന്റെ ഈ തീരുമാനം ബാധിച്ചിട്ടുണ്ട്. എന്‍ജീനീയറിംഗ് സ്‌കൂളുകളെ ഉള്‍പ്പെടുത്താതെ യോഗ്യരായ വിദ്യാത്ഥികള്‍ക്ക് നേരിട്ട് നിയമനം നടത്താനാണ് കമ്പനിയുടെ തീരുമാനം. ഇത്തരത്തിലൊരു നീക്കം ഗൂഗിളില്‍ നിന്നായതിനാല്‍ ഇതിനെതിരേ മറ്റൊരു നിലപാടെടുക്കാന്‍ ഐഐടികള്‍ക്കും സാധിച്ചിട്ടില്ല.

സ്ഥാപനത്തിന്റെ എല്ലാ പ്രക്രിയകളിലും തടസം നേരിടുമെന്നതിനാല്‍ നേരിട്ട് നിയമനം നടത്താനുള്ള നീക്കത്തോട് ചില എന്‍ജിനീയറിംഗ് സ്‌കൂളുകള്‍ വലിയ താല്‍പ്പര്യം കാണിച്ചിട്ടില്ല. കാംപസ് പ്ലേസ്‌മെന്റ് നടപടിക്രമങ്ങളില്‍ നിന്ന് ഗൂഗിള്‍ വിട്ടുനില്‍ക്കുന്ന കാര്യം ഐഐടി പ്ലേസ്‌മെന്റ് കമ്മിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനി നേരിട്ട് വിദ്യാര്‍ത്ഥികളെ സമീപിച്ചു തുടങ്ങിയതായും കമ്മിറ്റി അറിയിച്ചു. എന്നാല്‍ ഗൂഗിള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. ഓഫ് കാപംസ് റിക്രൂട്ട്‌മെന്റിനെ പ്രേത്സാഹിപ്പിക്കില്ലെന്നാണ് ഐഐടി ബോംബെയുടെ നിലപാട്‌

Comments

comments

Categories: Education, Slider

Related Articles