ലോക വിപണികളില്‍ സ്വര്‍ണത്തിന് പ്രിയമേറുന്നു

ലോക വിപണികളില്‍ സ്വര്‍ണത്തിന് പ്രിയമേറുന്നു

 

ന്യൂഡെല്‍ഹി: 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനവും അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയവും സ്വര്‍ണ വിപണിയില്‍ പ്രതിഫലിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇന്നലെ അഞ്ചു ശതമാനത്തോളം ഉയര്‍ന്നു. ട്രോയി ഒണ്‍സിന് (31.1 ഗ്രാം സ്വര്‍ണം) 1320 ഡോളര്‍ എന്ന നിലവാരത്തിലേക്കാണു സ്വര്‍ണം കുതിക്കുന്നത്. ഇന്നലെ മാത്രം 60 ഡോളറിലധികമാണ് വില ഉയര്‍ന്നത്.

ലാക വിപണികളിലെല്ലാം സ്വര്‍ണ വില ഉയര്‍ന്നു. പത്ത് ഗാം സ്വര്‍ണത്തിന് 31,000 മുകളിലാണ് ഇന്ത്യയിലെ പൊതുവേയുള്ള വില. സ്വര്‍ണത്തൊടൊപ്പം വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. 1600 രൂപയുടെ വര്‍ധനയാണ് ഒരു കിലോ വെള്ളിയുടെ വിലയില്‍ ഇന്നലെ പ്രകടമായത്. ആഗോള വിപണിയിലെ വിലയിലുണ്ടായ മാറ്റങ്ങള്‍ കേരളത്തിലും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. 23,320 രൂപയിലേക്ക് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഉയര്‍ന്നു. 2915 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നലത്തെ വില.

ട്രംപിന്റെ അപ്രതീക്ഷിത വിജയം അമേരിക്കന്‍ ഡോളറിന്റെ മൂല്യത്തകര്‍ച്ചയ്ക്കു കാരണമായേക്കുമെന്ന ആശങ്കയാണ് നിക്ഷേപകരെ ഡോളറില്‍ നിന്ന് അകറ്റുന്നത്. ഇത് മറ്റ് ലോഹങ്ങളുടെ ആവശ്യകതയും വര്‍ധിപ്പിക്കുന്നു. ഡോളറിന്റെ മൂല്യം ഇടിഞ്ഞതിനു പിന്നാലെ ക്രൂഡ് ഓയില്‍ വിലയിലും ഇന്നലെ മൂന്നു ശതമാനത്തിലേറെ ഇടിവു നേരിട്ടു.

Comments

comments

Categories: Slider, Top Stories

Related Articles