വികസന പദ്ധതികളുമായി ഫെഡറല്‍ ബാങ്ക്

വികസന പദ്ധതികളുമായി ഫെഡറല്‍ ബാങ്ക്

 

ആലുവ: ഫെഡറല്‍ ബാങ്ക് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ വിപണി വിഹിതം വര്‍ധിപ്പിക്കുന്നതിനു പദ്ധതിയിടുന്നു. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡെല്‍ഹി, പഞ്ചാബ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ബാങ്ക് വിപണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും ഓരോ ശാഖയിലും പ്രതിദിനം നടന്നുകൊണ്ടിരിക്കുന്ന ബിസിനസ് വര്‍ധിപ്പിക്കുമെന്നും ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ഗണേഷ് ശങ്കരന്‍ പറഞ്ഞു. കേരളത്തില്‍ മാത്രം ശാഖകളുണ്ടായിരുന്ന ബാങ്ക് അഞ്ചു വര്‍ഷം മുമ്പാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു തുടങ്ങുന്നത്. ഇന്ന് 1,252 ശാഖകളുള്ളതില്‍ 55 ശതമാനവും കേരളത്തിനു പുറത്ത് മറ്റ് സംസ്ഥാനങ്ങളിലാണ്.

എന്‍ബിഎഫ്‌സികളില്‍ നിന്ന് കൂടുതല്‍ വായ്പ എടുക്കുന്നതിന് ആലോചിക്കുന്ന ബാങ്ക് ആദ്യ പാദത്തില്‍ ഈട് വെച്ച് 1,500 കോടി രൂപയുടെ വായ്പ എടുത്തിരുന്നു. ബാങ്കിന്റെ 1.5 ലക്ഷം കോടിയുടെ ബിസിനസില്‍ 20 ശതമാനം റീട്ടെയ്ല്‍ വിഭാഗത്തിലും 40 ശതമാനം വോള്‍സെയില്‍ ബാങ്കിങിലും ബാക്കി മിഡ്-മാര്‍ക്കറ്റ് എംഎംഇകളിലുമാണ് നടക്കുന്നത്.

Comments

comments

Categories: Banking