മുഹമ്മദ് റാഫിക്കും മൈക്കല്‍ ചോപ്രയ്ക്കും ആരാധകരുടെ വിമര്‍ശനം

മുഹമ്മദ് റാഫിക്കും മൈക്കല്‍ ചോപ്രയ്ക്കും ആരാധകരുടെ വിമര്‍ശനം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മുന്‍നിര താരം മുഹമ്മദ് റാഫിക്ക് ആരാധകരുടെ വിമര്‍ശനം. കഴിഞ്ഞ മത്സരങ്ങളിലെ മോശം പ്രകടനമാണ് റാഫിക്കെതിരെ തിരിയാന്‍ ആരാധകരെ പ്രേരിപ്പിച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇന്ത്യന്‍ ടീം മുന്‍ താരമായ മുഹമ്മദ് റാഫിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നത്. ഐഎസ്എല്‍ മൂന്നാം സീസണില്‍ ഇതുവരെ ഒരു ഗോള്‍ മാത്രമേ മുന്‍നിര താരമായ റാഫിക്ക് ഇതുവരെ സാധിച്ചിട്ടുള്ളൂ.

ഗോവയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നിരവധി ഗോളവസരങ്ങളാണ് റാഫി നഷ്ടപ്പെടുത്തിയത്. റാഫിക്കൊപ്പം ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍നിരയില്‍ കളിക്കുന്ന മൈക്കല്‍ ചോപ്രയും ആരാധകരില്‍ നിന്നും വളരെയേറെ വിമര്‍ശനം നേരിടുന്നുണ്ട്.

അതേസമയം, ഗോവക്കെതിരെ അവസാന സമയത്ത് കളത്തിലിറങ്ങി ബ്ലാസ്റ്റേഴ്‌സിന് വിജയ ഗോള്‍ സമ്മാനിച്ച കണ്ണൂര്‍ ജില്ലക്കാരന്‍ സികെ വിനീതിനെ ആരാധകര്‍ പ്രശംസകളാല്‍ മൂടുകയാണ്. ഐ ലീഗില്‍ ബംഗളൂരു എഫ്‌സിയുടെ താരമാണ് സികെ വിനീത്.

Comments

comments

Categories: Sports