ഫേസ്ബുക് തൊഴില്‍ റിക്രൂട്ട്‌മെന്റ് സൗകര്യങ്ങള്‍ അവതരിപ്പിക്കും; ലിങ്ക്ഡിനു കനത്ത വെല്ലുവിളി

ഫേസ്ബുക് തൊഴില്‍ റിക്രൂട്ട്‌മെന്റ് സൗകര്യങ്ങള്‍ അവതരിപ്പിക്കും;  ലിങ്ക്ഡിനു കനത്ത വെല്ലുവിളി

കാലിഫോര്‍ണിയ: ലിങ്ക്ഡിനു സമാനമായ തൊഴില്‍ റിക്രൂട്ട്‌മെന്റ് സൗകര്യങ്ങള്‍ ഒരുക്കാന്‍ ഫേസ്ബുക്ക് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പേജ് അഡ്മിനിസ്‌ട്രേറ്റേര്‍മാര്‍ക്ക് തൊഴില്‍ വിവരങ്ങള്‍ അറിയിക്കുന്നതിനുള്ള സംവിധാനം പരീക്ഷിച്ചു വരികയാണെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക് ഔദ്യോഗിക വക്താവ് അറിയിച്ചു.

ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കാനാണ് ഫേസ്ബുക് തയാറെടുക്കുന്നതെന്ന് വാര്‍ത്താ വിതരണ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഫേസ്ബുക്കിന്റെ പുതിയ പദ്ധതി ലിങ്ക്ഡിനെ സമ്മര്‍ദത്തിലാക്കുമെന്നാണ് വിപണിനിരീക്ഷകരുടെ അഭിപ്രായം. ലിങ്ക്ഡിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തൊഴില്‍ദാതാക്കളില്‍ നിന്നുമാണ് ലഭിക്കുന്നത്. ലിങ്ക്ഡിന്റെ വരുമാന സ്രോതസ് സംബന്ധിച്ചുള്ള ഉറപ്പില്‍ പ്രമുഖ ഇന്റര്‍നെറ്റ് കമ്പനിയായ മൈക്രോസോഫ്റ്റ് അടുത്തിടെ ലിങ്ക്ഡിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഏറ്റെടുക്കല്‍ നടപടികള്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് സൂചന.

ഫേസ്ബുക്കിന്റെ റിക്രൂട്ട്‌മെന്റ് സംവിധാനമുപയോഗിച്ച് തൊഴില്‍ദാതാക്കള്‍ക്കു തങ്ങളുടെ പേജ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കും. ഒക്‌റ്റോബറില്‍ സാധനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമായി ‘ മാര്‍ക്കറ്റ് പ്ലേസ്’ എന്ന സംവിധാനം അവതരിപ്പിച്ചിരുന്നു. ഉപയോക്താക്കളെ ഫേസ്ബുക്കില്‍ പിടിച്ചു നിര്‍ത്താനാണ് പുതിയ സംവിധാനങ്ങള്‍ കമ്പനി അവതരിപ്പിക്കുന്നതെന്ന് വിപണി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Branding, Slider