ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ്:  ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

 

രാജ്‌കോട്ട്: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍. ജോ റൂട്ട് (124), മൊയീന്‍ അലി (117), ബെന്‍ സ്‌റ്റോക്‌സ് (128) എന്നിവരുടെ സെഞ്ച്വറി മികവില്‍ 537 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

അതേസമയം, മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 63 റണ്‍സ് എന്ന നിലയിലാണ്. ഗൗതം ംഗഭീര്‍ (28), മുരളി വിജയ് (25) എന്നിവരാണ് ക്രീസില്‍.

രണ്ടാം ദിനത്തില്‍ നാല് വിക്കറ്റിന് 311 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ടിനായി മൊയീന്‍ അലിയും ബെന്‍ സ്‌റ്റോക്‌സും സെഞ്ച്വറി തികയ്ക്കുകയായിരുന്നു. അതേസമയം, ആദ്യ ദിനത്തിലായിരുന്നു ജോ റൂട്ട് ശതകം സ്വന്തമാക്കിയത്.

ടീം ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നും അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അമിത് മിശ്രയും വിക്കറ്റ് സ്വന്തമാക്കി. 30 ഓവറില്‍ 86 റണ്‍സ് വഴങ്ങിയാണ് ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

Comments

comments

Categories: Slider, Sports