ഡ്രൂം സേവനം വ്യാപിപ്പിക്കുന്നു

ഡ്രൂം സേവനം വ്യാപിപ്പിക്കുന്നു

 

ന്യുഡെല്‍ഹി: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഓട്ടോമൊബീല്‍ ട്രാന്‍സാക്ഷന്‍ പ്ലാറ്റ്‌ഫോമായ ഡ്രൂം 200 നഗരങ്ങളില്‍ കൂടി സേവനം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഓട്ടോമൊബീല്‍ മേഖലയില്‍ ടെക്‌നോളജിക്കല്‍ ഇന്നൊവേഷന് വലിയ സാധ്യതകളുണ്ടെന്ന് വിശ്വസിക്കുന്നതായും കമ്പനി കഴിഞ്ഞ കാലങ്ങളില്‍ വലിയ നേട്ടമാണുണ്ടാക്കിയതെന്നും ഡ്രൂം സഹസ്ഥാപകനും ബിസിനസ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റുമായ റിഷബ് മാലിക് പറഞ്ഞു. സാങ്കേതികവിദ്യയില്‍ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് കമ്പനി ആസ്ഥാനത്തെ ഡ്രൂമിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കൂട്ടിയിണക്കാന്‍ കമ്പനിക്കാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലുധിയാന, റൂര്‍ഖേ, ജയ്പ്പൂര്‍, താനെ, ചണ്ഢീഗഡ്, മീററ്റ്, നാസിക്, ആഗ്ര തുടങ്ങിയിടങ്ങളില്‍ നിന്ന് കമ്പനിക്ക് പല ഓഡറുകളും ലഭിക്കുന്നുണ്ട്. കഴിഞ്ഞ് വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച് കമ്പനിക്ക് ഇന്ന് 78,000 ലധികം ബി2സി ഇടപാടുകാരാണുള്ളത്.

Comments

comments

Categories: Branding
Tags: droom, expands