അന്ധ ക്രിക്കറ്റ് ബുദ്ധിമുട്ടേറിയതാണെന്ന് രാഹുല്‍ ദ്രാവിഡ്

അന്ധ ക്രിക്കറ്റ് ബുദ്ധിമുട്ടേറിയതാണെന്ന് രാഹുല്‍ ദ്രാവിഡ്

 

മുംബൈ: കഴിഞ്ഞ ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ അന്ധരുടെ ക്രിക്കറ്റ് കളിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്ന് ടീം ഇന്ത്യ മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. അന്ധര്‍ക്കായുള്ള ട്വന്റി-20 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് അന്ധ ക്രിക്കറ്റുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങള്‍ രാഹുല്‍ ദ്രാവിഡ് പങ്കുവെച്ചത്.

അന്ധരില്‍ നിന്നും തനിക്ക് കൂടുതല്‍ പ്രചോദനമാണ് ലഭിക്കുന്നതെന്നും അവരുടെ ക്രിക്കറ്റ് കളിക്കാന്‍ വളരയേറെ ബുദ്ധിമുട്ടാണെന്നും ഡ്രാവിഡ് അറിയിച്ചു. അന്ധ ക്രിക്കറ്റിനിറങ്ങിയപ്പോള്‍ ദ്രുതവേഗത്തിലുള്ള പന്തുകളുമായി തനിക്ക് പൊരുത്തപ്പെടാന്‍ സാധിച്ചില്ലെന്നും ദ്രാവിഡ് പറഞ്ഞു.

അന്ധ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരം മത്സരങ്ങളെക്കുറിച്ച് സമൂഹത്തില്‍ വേണ്ടവിധം അറിയിക്കുകയാണ് തന്റെ ദൗത്യമെന്ന് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. 2017 ജനുവരിയിലാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി അന്ധരുടെ ട്വന്റി-20 ലോകകപ്പ് നടക്കുന്നത്.

Comments

comments

Categories: Sports