സിഐഐ അഗ്രോ ടെക് 2016 ഈ മാസം 20 മുതല്‍

സിഐഐ അഗ്രോ ടെക് 2016 ഈ മാസം 20 മുതല്‍

 

ചണ്ഢീഗഡ്: പന്ത്രണ്ടാമത് അഗ്രോ ടെക്‌നോളജി ബിസിനസ് ഫെയറായ സിഐഐ അഗ്രോ 2016 ഈ മാസം 20ന് ചണ്ഢീഗഡില്‍ ആരംഭിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചതുര്‍ദിന പരിപാടി ഉദ്ഘാടനം ചെയ്യും. ‘ബില്‍ഡിങ് ഗ്ലോബല്‍ കോംപെറ്റിറ്റീവ്‌നെസ്’ എന്നതാണ് ഈ വര്‍ഷത്തെ ഫെയറിന്റെ വിഷയം. ഇസ്രയേല്‍ പ്രസിഡന്റ് റെയുവന്‍ റിവ്‌ലിന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഇസ്രയേല്‍ സിഐഐ അഗ്രോ ടെക് 2016ന്റെ പാര്‍ട്ണര്‍ രാജ്യമാണെന്നും കാര്‍ഷിക മേഖലയിലെ നവീന സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്ന പരിപാടിയില്‍ യൂറോപ്യന്‍-ഏഷ്യന്‍ രാജ്യങ്ങളുടെ ശക്തമായ പങ്കാളിത്തമുണ്ടാകുമെന്ന് സിഐഐ അഗ്രോ ടെക് 2016 ചെയര്‍പേഴ്‌സണ്‍ റുംജും ചാറ്റര്‍ജി പറഞ്ഞു. ടെല്‍ അവീവ് യൂണിവേഴ്‌സിറ്റി, വോള്‍കാനി സെന്റര്‍ ഇസ്രയേല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കാം.

Comments

comments

Categories: Branding