എയര്‍ടെല്‍ റീട്ടെയ്‌ലിനെ നയിക്കാന്‍ വാണി വെങ്കടേഷ്

എയര്‍ടെല്‍ റീട്ടെയ്‌ലിനെ  നയിക്കാന്‍ വാണി വെങ്കടേഷ്

 

ഭാരതി എയര്‍ടെല്ലിന്റെ റീട്ടെയ്ല്‍ വിഭാഗത്തിന്റെ പുതിയ സിഇഒ ആയി വാണി വെങ്കിടേഷിനെ നിയമിച്ചു. രോഹിത് മല്‍ഹോത്രയില്‍ നിന്നാണ് വാണി സിഇഒ സ്ഥാനം ഏറ്റെടുത്തത്. അബോട്ട് ഹെല്‍ത്ത് കെയര്‍ ഇന്ത്യയുടെ മെഡിക്കല്‍ ന്യൂട്രിഷന്‍ ബിസിനസിലും മക്കിന്‍സെയിലും വാണി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് കമ്പനിയുടെ പ്ലാനുകളെക്കുറിച്ച് വ്യക്തത നല്‍കാനും റീട്ടെയ്ല്‍ തന്ത്രങ്ങള്‍ നടപ്പിലാക്കാനും വാണിക്ക് കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.

Comments

comments

Categories: Branding