അഭിപ്രായ സര്‍വേകളുടെ പ്രവചനം തെറ്റിച്ച് ട്രംപ്

അഭിപ്രായ സര്‍വേകളുടെ പ്രവചനം തെറ്റിച്ച് ട്രംപ്

ട്രംപിന്റെ ജയം അഭിപ്രായ സര്‍വേകളുടെ വിശ്വാസ്യതയ്‌ക്കേറ്റ തിരിച്ചടി കൂടിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിലെല്ലാം അമേരിക്കയിലെ മുന്‍നിര സ്ഥാപനങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വേകളില്‍ ഹിലരിയായിരുന്നു മുന്‍നിരയില്‍. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഹിലരി തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.

അഭിപ്രായ സര്‍വേകളില്‍ പിന്തുടര്‍ന്നിരുന്ന രീതികളുടെയും നിഗമനങ്ങളുടെയും കണക്കുകളുടെയും വിശ്വാസ്യതയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.
ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലരിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ വോട്ടര്‍മാരുടെ ഡേറ്റ ശേഖരിച്ച് വോട്ടര്‍മാരുടെ സ്വഭാവ സവിശേഷതകള്‍ മനസിലാക്കി വോട്ട് അഭ്യര്‍ഥിക്കാനുള്ള സംവിധാനം വരെ തയാറാക്കിയിരുന്നു. ഇതിനായി ലക്ഷങ്ങളും കോടികളും വരെ മുടക്കുകയും ചെയ്തിരുന്നു. ട്രംപാകട്ടെ, ഡേറ്റകളെ ആശ്രയിച്ച് വോട്ട് അഭ്യര്‍ഥിച്ചില്ല, പകരം മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിനെയാണു പരമാവധി ആശ്രയിച്ചത്.

Comments

comments

Categories: Slider, World