പ്രസിഡന്റ് ട്രംപ്, നോട്ട് പിന്‍വലിക്കല്‍: ഓഹരി വിപണികള്‍ കൂപ്പുകുത്തി

പ്രസിഡന്റ് ട്രംപ്, നോട്ട് പിന്‍വലിക്കല്‍:  ഓഹരി വിപണികള്‍ കൂപ്പുകുത്തി

 

മുംബൈ: യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ ഓഹരി വിപണികളില്‍ ഇടിവ്. അമേരിക്കയില്‍ ട്രംപിന്റെ മുന്നേറ്റം പ്രകടമായതോടെ ലോക വിപണികള്‍ കൂപ്പുകുത്തി. യുഎസ്സിലെ എസ്&പി, ഡൗ ജോണ്‍സ് സൂചിക അഞ്ച് ശതമാനത്തോളം ഇടിഞ്ഞു. ലീഡ് നിലകള്‍ മാറിമറിഞ്ഞ ആദ്യ മണിക്കൂറുകളില്‍ സൂചികയില്‍ 800 പോയന്റിന്റെ ഇടിവ് രേഖപ്പെടുത്തി. അമേരിക്കയുടെ ഭരണം ഡെമോക്രാറ്റുകളില്‍ നിന്ന് റിപ്പബ്ലിക്കന്‍സിലേക്കു നീങ്ങുന്ന എന്ന അനിശ്ചിതത്വത്തിനൊപ്പം ട്രംപിന്റെ ‘ അപക്വമതി’ ഇമേജും വിപണികളെ ആശങ്കയിലാക്കുന്നു.

ട്രംപിന്റെ വിജയത്തിനൊപ്പം കേന്ദ്ര സര്‍ക്കാര്‍ 1000, 500 കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതും ഇന്ത്യന്‍ ഓഹരി വിപണികളെ തളര്‍ത്തി. വ്യാപാരം തുടങ്ങിയ മണിക്കൂറുകളില്‍ത്തന്നെ സെന്‍സെക്‌സ് 1650 പോയന്റിന്റെ ഇടിവ് നേരിട്ടു. നിഫ്റ്റി 8,100 ന് അടുത്തെത്തി. റിയല്‍റ്റി, ടുബാക്കോ, ഓട്ടോമൊബീല്‍, ബാങ്കിംഗ്, മദ്യം, ജ്വല്ലറി തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ക്ക് വന്‍ നഷ്ടമാണ് നേരിട്ടത്. ബിഎസ്ഇ 33.61 പോയിന്റ് ഇടിഞ്ഞ് 27252.53ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 111.55 പോയിന്റ് ഇടിഞ്ഞ് 8432ല്‍ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് എന്നിവ കനത്ത നഷ്ടം നേരിട്ടു. ഇടത്തരം ഓഹരികള്‍ 5.5 ശതമാനവും ചെറിയ ഓഹരികള്‍ 7.6 ശതമാനവും ഓട്ടോമൊബൈല്‍ ഓഹരികള്‍ അഞ്ച് ശതമാനവും നഷ്ടം നേരിട്ടു. ബാങ്കിംഗ് സൂചികകള്‍ 3.5 ശതമാനവും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഏഴ് ശതമാനവും നഷ്ടം നേരിട്ടു.

Comments

comments

Categories: Slider, Top Stories