ടാറ്റ സണ്‍സും ഗ്രൂപ്പ് കമ്പനികളും തമ്മിലുള്ള ബന്ധം സെബി പരിശോധിക്കും

ടാറ്റ സണ്‍സും ഗ്രൂപ്പ് കമ്പനികളും തമ്മിലുള്ള ബന്ധം സെബി പരിശോധിക്കും

 

മുംബൈ: ടാറ്റ സണ്‍സും ഗ്രൂപ്പിനു കീഴിലുള്ള വിവിധ കമ്പനികളും തമ്മിലുള്ള ക്രമീകരണങ്ങള്‍ ഏതു തരത്തിലാണെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പ്രാഥമിക പരിശോധന നടത്തുന്നു. ഓഹരി വിലയെ സ്വാധീനിക്കാന്‍ ഇടയുള്ള വിവരങ്ങള്‍ അതതു കമ്പനികളുടെ ഉന്നതതല സമിതിയുടെ അംഗീകാരത്തിനു മുന്‍പാണോ കമ്പനികളിലെ ടാറ്റ സണ്‍സ് ഡയറ്റര്‍മാര്‍ക്കും ടാറ്റ ട്രസ്റ്റി നോമിനികള്‍ക്കും മുന്‍പാകെ വെളിപ്പെടുത്തിയിട്ടുള്ളത് എന്നതും സെബി പരിശോധിക്കും.

ടാറ്റ കമ്പനികളിലെ നിലവിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും അന്വേഷണത്തിലൂടെ ദുരീകരിക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ഗ്രൂപ്പില്‍ നടന്നിട്ടുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുമെന്നും സെബി ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ സെബി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം വിഷയത്തില്‍ തങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ടെന്നും അത് സെബിയെ ധരിപ്പിക്കുമെന്നുമാണ് ടാറ്റ ഗ്രൂപ്പ് വക്താവ് പ്രതികരിച്ചത്.

Comments

comments

Related Articles