പ്രമീള ജയപാല്‍: യുഎസ് ജനപ്രതിനിധി സഭയിലെ മലയാളി സാന്നിദ്ധ്യം 

പ്രമീള ജയപാല്‍: യുഎസ് ജനപ്രതിനിധി സഭയിലെ മലയാളി സാന്നിദ്ധ്യം 

 

ന്യൂഡെല്‍ഹി: യുഎസിലെ വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് തിരശ്ശീല വീഴുമ്പോള്‍ യുഎസ് ജനപ്രതിനിധി സഭയിലേക്കു മല്‍സരിച്ച മലയാളി പ്രമീള ജയപാലും സെനറ്റിലേക്ക് മത്സരിച്ചവരില്‍ രണ്ട് ഇന്ത്യന്‍ വംശജരും തെരഞ്ഞെടുക്കപ്പെട്ടു.

ജനപ്രതിനിധി സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട് ആദ്യ ഇന്ത്യന്‍ വനിതയാണ് 51കാരി പ്രമീള. 57 ശതമാനം വോട്ടാണ് നേടിയത്. പാലക്കാട്ടു കുടുംബവേരുകളുള്ള പ്രമീള ചെന്നൈയിലാണ് ജനിച്ചത്. ബാല്യത്തില്‍ തന്നെ വിദേശത്തേക്കു കുടിയേറിയ അവരുടെ സ്‌കൂള്‍ വിദ്യാഭ്യാസം ഇന്തോനേഷ്യയിലും സിംഗപ്പൂരുമായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനായി യുഎസിലെത്തിയ പ്രമീള പഠന ശേഷം വോള്‍സ്ട്രീറ്റില്‍ സാമ്പത്തികവിദഗ്ധയായിരുന്നു. സാമ്പത്തിക, സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് രാഷ്ട്രീയരംഗത്തിറങ്ങിയത്. വാഷിങ്ടനില്‍ നിന്നാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ പ്രമീള ജയിച്ചത്. ഭര്‍ത്താവ് യുഎസ് പൗരന്‍ സ്റ്റീവ് വില്യംസണ്‍. മകന്‍ ജനക് .

അതേസമയം, ന്യൂജഴ്‌സിയില്‍നിന്ന് ജനപ്രതിനിധി സഭയിലേക്കു മല്‍സരിച്ച മലയാളി പീറ്റര്‍ ജേക്കബ് പരാജയപ്പെട്ടു.സെനറ്റിലേക്ക് വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി കമല ഹാരിസ് മാറിയപ്പോള്‍, ഇന്ത്യന്‍ വംശജനായ രാജകൃഷ്ണമൂര്‍ത്തിയും സെനറ്റിലെത്തി. ഇരുവരും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളാണ്.

കാലിഫോര്‍ണിയയിലെ നിലവിലെ അറ്റോര്‍ണി ജനറലാണ് കമല ഹാരിസ്. ന്യൂഡെല്‍ഹയില്‍ വേരുകളുള്ള രാജ കൃഷ്ണമൂര്‍ത്തി ഇല്ലിനോയിസില്‍ നിന്നാണ് സെനറ്റിലേക്ക് മത്സരിച്ചത്. ഈ വര്‍ഷം ആദ്യം ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനില്‍ സ്പീക്കറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

 

Comments

comments

Categories: Slider, Top Stories