ടീം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി അനില്‍ കുംബ്ലെ

ടീം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി അനില്‍ കുംബ്ലെ

മുംബൈ: ഇന്ന് നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ എതിരാളികളായ ഇംഗ്ലണ്ടിനെ വിലകുറച്ച് കാണരുതെന്ന് ടീം ഇന്ത്യയ്ക്ക് പരിശീലകനായ അനില്‍ കുംബ്ലെയുടെ മുന്നറിയിപ്പ്. എതിര്‍ ടീമിന് പ്രാധാന്യം നല്‍കാതിരുന്നാല്‍ തിരിച്ചടിയായിരിക്കും ഫലമെന്നും 2012ല്‍ അവര്‍ പരമ്പര സ്വന്തമാക്കിയെന്നത് മറക്കരുതെന്നും അനില്‍ കുംബ്ലെ ഓര്‍മ്മിപ്പിച്ചു.

ഇംഗ്ലണ്ട് ക്യാപ്റ്റനായ അലൈസ്റ്റര്‍ കുക്കിനെയും ജോ റൂട്ടിനെയുമാണ് ഇംഗ്ലീഷ് നിരയില്‍ കൂടുതലായി ഭയക്കേണ്ടതെന്നും എന്നാല്‍ ഇത്തരത്തിലുള്ള വേറെയും പ്രമുഖ താരങ്ങള്‍ അവരുടെ ടീമിലുണ്ട് എന്നതിനാല്‍ എല്ലാവരേയും ശ്രദ്ധിക്കണമെന്നും സ്വയം മികച്ച പ്രകടനം പുറത്തെടുക്കണമെന്നും ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ കൂടിയായ കുംബ്ലെ വ്യക്തമാക്കി.

പരിശീലകനെന്ന നിലയില്‍ തന്റെ കീഴില്‍ വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ് ടീമുകള്‍ക്കെതിരെ യഥാക്രമം മൂന്ന്, നാല് മത്സരങ്ങള്‍ക്കാണ് ടീം ഇന്ത്യ ഇറങ്ങിയതെന്നറിയിച്ച അനില്‍ കുംബ്ലെ ഓരോ മത്സരം പിന്നിടുമ്പോഴും ടീമിന്റെ മികവ് വര്‍ദ്ധിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Sports