കനയ്യ കുമാറിന്റെ പുസ്തകം പ്രകാശനം ചെയ്തു

കനയ്യ കുമാറിന്റെ പുസ്തകം പ്രകാശനം ചെയ്തു

ന്യൂഡല്‍ഹി: കനയ്യ കുമാറിന്റെ ബിഹാറില്‍ നിന്ന് തിഹാറിലേക്ക് (ഫ്രം ബിഹാര്‍ ടു തീഹാര്‍) എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി കനയ്യ പരിഹസിച്ചു.
ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്താന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാറിനെ കനയ്യ കുമാര്‍ പരിഹസിച്ചു. ജെഎന്‍യുവില്‍ ഗര്‍ഭനിരോധന ഉറകളുടെ എണ്ണം കണ്ടെത്തിയ കേന്ദ്രസര്‍ക്കാറിന് ഒരു മാസത്തോളമായി കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനാവുന്നില്ലെന്ന് കനയ്യ പറഞ്ഞു.
രാജസ്ഥാനിലെ ബിജെപി എംഎല്‍എ ജ്ഞാന്‍ദേവ് അഹുജ നടത്തിയ വിവാദ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു കനയ്യ കുമാറിന്റെ പരിഹാസം.

Comments

comments

Categories: Politics