ഇന്ത്യയെ മറികടക്കാന്‍ ഇംഗ്ലണ്ടിന് കഴിയില്ലെന്ന് ഗാംഗുലി

ഇന്ത്യയെ മറികടക്കാന്‍ ഇംഗ്ലണ്ടിന് കഴിയില്ലെന്ന് ഗാംഗുലി

 

ഡല്‍ഹി: ക്രിക്കറ്റിലെ വലിയ ശക്തികളായ ഇന്ത്യയെ ഇന്നത്തെ സാഹചര്യത്തില്‍ മറികടന്ന് വിജയം കണ്ടെത്തുവാന്‍ ഇംഗ്ലണ്ട് ടീമിന് സാധിക്കില്ലെന്ന് ടീം ഇന്ത്യ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ടീം ഇന്ത്യ അനായാസ ജയം നേടുമെന്നും അതിന് വിപരീതമായി സംഭവിക്കണമെങ്കില്‍ 2012ലേതുപോലുള്ള പ്രകടനം ഇംഗ്ലണ്ട് പുറത്തെടുക്കേണ്ടി വരുമെന്നും ഗാംഗുലി വ്യക്തമാക്കി.

എന്നാല്‍ അന്നുണ്ടായിരുന്ന ടീമിന്റെ കെട്ടുറപ്പ് ഇന്നത്തെ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയ്ക്ക് ഉണ്ടോയെന്നത് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സൗരവ് ഗാംഗുലി അറിയിച്ചു.

ബംഗ്ലാദേശിനെതിരായ പരമ്പര സമനിലയില്‍ കലാശിച്ചെങ്കിലും അതില്‍ നിന്നുള്ള പരിചയം ഇംഗ്ലണ്ടിന് ഗുണം ചെയ്‌തേക്കുമെന്നറിയിച്ച ഗാംഗുലി ഇക്കാര്യങ്ങളൊന്നും ടീം ഇന്ത്യയെ ബാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Sports