ആദിവാസിയുടെ മരണം: നന്ദിനിക്കെതിരേ തെളിവുണ്ടെന്നു പൊലീസ്

ആദിവാസിയുടെ മരണം: നന്ദിനിക്കെതിരേ തെളിവുണ്ടെന്നു പൊലീസ്

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ കഴിഞ്ഞയാഴ്ച ആദിവാസിയെ കൊലപ്പെടുത്തിയെന്ന ഛത്തീസ്ഗഢ് പൊലീസിന്റെ ആരോപണം ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ നന്ദിനി സുന്ദര്‍ ചൊവ്വാഴ്ച നിഷേധിച്ചു. ഗവേഷകര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കെതിരേ പകപോക്കല്‍ നടത്തുന്നത് ഛത്തീസ്ഗഢ് പൊലീസിന്റെ രീതിയാണെന്നും തനിക്കെതിരേയുള്ള ആരോപണം ഇത്തരത്തിലുള്ളതാണെന്നും അവര്‍ പറഞ്ഞു. പൊലീസ് നടപടിക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ മാവോയ്സ്റ്റുകള്‍ക്കെതിരേ പ്രക്ഷോഭം നയിച്ചെന്ന കാരണത്താല്‍ ഈ മാസം നാലിന് സുഖ്മ ജില്ലയിലെ നാമ ഗ്രാമത്തില്‍ ഷാംനാഥ് ബാഗേല്‍ കൊല്ലപ്പെട്ടിരുന്നു. ഷാംനാഥിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രഫസര്‍ നന്ദിനി സുന്ദറാണെന്നു അദ്ദേഹത്തിന്റെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരേ ഉടന്‍ നടപടിയുണ്ടാകുമെന്നും ബസ്തര്‍ പൊലീസ് ഐജി ശിവ്‌റാം കല്ലൂരി പ്രസ്താവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികരണവുമായി നന്ദിനി സുന്ദര്‍ പൊലീസിനെതിരേ രംഗത്തുവന്നത്.

Comments

comments

Categories: Politics

Related Articles