വായു മലിനീകരണം: പേടി എം മേധാവി ഡെല്‍ഹി വിട്ടു

വായു മലിനീകരണം: പേടി എം മേധാവി ഡെല്‍ഹി വിട്ടു

 

ന്യൂഡെല്‍ഹി: അസഹ്യമായ വായു മലിനീകരണത്തെ തുടര്‍ന്ന് പേടി എം സ്ഥാപകന്‍ വിജയ് ശേഖര്‍ വര്‍മ കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ വിട്ട് മുംബെയിലെത്തി. അന്തരീക്ഷം സാധാരണ ഗതിയില്‍ എത്തിയ ശേഷമേ തിരിച്ചുപോകുന്നുള്ളൂവെന്നാണ് അദ്ദേഹം അറിയിക്കുന്നത്. ‘പൊടി അലര്‍ജിയായിട്ടുള്ള തനിക്ക് തിങ്കളാഴ്ച ആകുന്നതു വരെ കാത്തിരിക്കാനാകുമായിരുന്നില്ല, അത്രയ്ക്കും മോശം വായുവാണ് ചുറ്റിലുമുണ്ടായിരുന്നത്. അതിനാല്‍ ഞായറാഴ്ച രാത്രി തന്നെ മുംബൈ ഫ്‌ളൈറ്റ് പിടിക്കുകയായിരുന്നു’ വിജയ് ശേഖര്‍ വര്‍മ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒക്‌റ്റോബര്‍ മധ്യത്തോടെ ഡെല്‍ഹിയില്‍ ഇത്തരം സാഹചര്യം ഉണ്ടാകാറുണ്ട്. പക്ഷേ ഇത്തവണ കാര്യങ്ങള്‍ വളരേയേറെ വഷളായി. ഈയാഴ്ച അവസാനത്തോടെ സ്ഥിതാഗതികള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും വിജയ് ശേഖര്‍ വര്‍മ വ്യക്തമാക്കി. ഈ ആഴ്ച നടക്കേണ്ടിയിരുന്ന അര ഡസനോളം അപ്പോയ്‌മെന്റുകളും പേടിഎമ്മിലെ ജീവനക്കാരുടെ റിവ്യൂ മീറ്റിംഗും മലിനീകരണത്തെ തുടര്‍ന്ന് റദ്ദാക്കിയിരിക്കുകയാണ്.

Comments

comments

Categories: Branding