കിഴക്കന്‍ കോംഗോയില്‍ 32 ഇന്ത്യന്‍ വംശജര്‍ക്ക് പരിക്ക്

കിഴക്കന്‍ കോംഗോയില്‍  32 ഇന്ത്യന്‍ വംശജര്‍ക്ക് പരിക്ക്

 

കിന്‍ഷാസ(കോംഗോ): കിഴക്കന്‍ കോംഗോയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരു കുട്ടി കൊല്ലപ്പെട്ടു. 32 ഇന്ത്യന്‍ വംശജര്‍ക്ക് പരിക്കേറ്റു. ഇവര്‍ യുഎന്നിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമാധാനപാലന ദൗത്യത്തിനായി കോംഗോയിലെത്തിച്ചേര്‍ന്നവരാണ്. കോംഗോയിലെ ഗോമ നഗരത്തില്‍ ചൊവ്വാഴ്ചയാണു ദുരന്തമുണ്ടായത്.
ഗോമോ നഗരത്തില്‍ രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Comments

comments

Categories: World