Archive

Back to homepage
Politics

ഭാഷയെ പൊങ്ങച്ച സംസ്‌കാരത്തിന്റെ ഭാഗമാക്കരുത്: സേതു

  കൊച്ചി: ഭാഷയെ പൊങ്ങച്ച സംസ്‌കാരത്തിന്റെ ഭാഗമാക്കരുതെന്ന് പ്രശസ്ത എഴുത്തുകാരന്‍ സേതു. സ്വന്തം കുഞ്ഞുങ്ങള്‍ക്ക് മലയാളം പറഞ്ഞു കൊടുക്കാതെ അവരെ ഇംഗ്ലീഷ് മീഡിയത്തില്‍ വിട്ട് സംസ്‌കാര ശൂന്യത സൃഷ്ടിക്കുന്നതിന് ഉത്തരവാദികള്‍ മാതാപിതാക്കള്‍ മാത്രമാണ്. ഭാഷ പൈതൃകമാണ്. അത് തലമുറകള്‍ കൈമാറ്റം ചെയ്യപ്പെടേണ്ടതാണെന്ന്

Politics

വിനോദ് റായ് എഫ് ടിഎസി ചെയര്‍മാന്‍

തിരുവനന്തപുരം: മുന്‍ സിഎജി(കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍)യായിരുന്ന വിനോദ് റായിയെ സര്‍ക്കാര്‍ എഫ്ടിഎസി(ഫണ്ട് ട്രസ്റ്റി അഡൈ്വസറി കമ്മീഷന്‍) ചെയര്‍മാനായി നിയമിച്ചു. കേരള ഇന്‍ഫ്രാസ്ട്രചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ്(കിഫ്ബി) ഫണ്ട് ശരിയായി വിനിയോഗിക്കുന്നെന്ന് ഉറപ്പാക്കാനും നിക്ഷേപക താല്‍പര്യം സംരക്ഷിക്കാനുമുള്ള സ്വതന്ത്ര ഫണ്ട് ട്രസ്റ്റി അഡൈ്വസറി

Politics

വിജിലന്‍സ് പരാതികള്‍ വസ്തുതാപരമാകണം: കളക്ടര്‍

കൊച്ചി: സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതി സംബന്ധിച്ചുള്ള പരാതികള്‍ കൂടുതല്‍ വസ്തുതാപരമാകണമെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നിരപരാധികളെ കുടുക്കുന്നതാകരുതെന്നും ജില്ലാ വിജിലന്‍സ് ആന്‍ഡ് മോണിട്ടറിംഗ് കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. കളക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന കമ്മിറ്റി

Trending

വഴക്കാളിയില്‍ നിന്നും നേതൃ പദവിയിലേക്ക്

ആന്റണി ഷെലിന്‍ ധിക്കാരി, അഹങ്കാരി, ഒരുമ്പെട്ടവന്‍…ഇതെല്ലാമായിരുന്നു ട്രംപ്. ന്യൂയോര്‍ക്ക് എന്ന മഹാനഗരത്തിലെ ധനികരില്‍ ധനികരായവരുടെ മുഖമുദ്രയും ഇതു തന്നെയാണ്. എന്നിട്ടും അമേരിക്കയിലെ അടിച്ചമര്‍ത്തപ്പെട്ടവരും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരും അവരുടെ രക്ഷകനെ കണ്ടെത്തിയത് ട്രംപിലാണ്. ന്യൂയോര്‍ക്ക് നഗരത്തില്‍ ക്യൂന്‍സ് എന്ന് പേരുള്ള ധനികര്‍ മാത്രം

Slider Top Stories

പ്രസിഡന്റ് ട്രംപ്, നോട്ട് പിന്‍വലിക്കല്‍: ഓഹരി വിപണികള്‍ കൂപ്പുകുത്തി

  മുംബൈ: യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതോടെ ഓഹരി വിപണികളില്‍ ഇടിവ്. അമേരിക്കയില്‍ ട്രംപിന്റെ മുന്നേറ്റം പ്രകടമായതോടെ ലോക വിപണികള്‍ കൂപ്പുകുത്തി. യുഎസ്സിലെ എസ്&പി, ഡൗ ജോണ്‍സ് സൂചിക അഞ്ച് ശതമാനത്തോളം ഇടിഞ്ഞു. ലീഡ് നിലകള്‍ മാറിമറിഞ്ഞ ആദ്യ മണിക്കൂറുകളില്‍

Slider Top Stories

അമേരിക്കന്‍ സ്വപ്‌നങ്ങളെ പുനസൃഷ്ടിക്കും : ട്രംപ്

ന്യൂയോര്‍ക്: അമേരിക്കയുടെ 45മത്‌പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി. മുഴുവന്‍ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും താനെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ സ്വപ്‌നങ്ങളെ പുനര്‍സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും യുഎസ് ജനതയെ അഭിസംബോധന ചെയ്ത് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വിഭജനം ഏല്‍പ്പിച്ച മുറിവ്

Slider Top Stories

പ്രമീള ജയപാല്‍: യുഎസ് ജനപ്രതിനിധി സഭയിലെ മലയാളി സാന്നിദ്ധ്യം 

  ന്യൂഡെല്‍ഹി: യുഎസിലെ വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക് തിരശ്ശീല വീഴുമ്പോള്‍ യുഎസ് ജനപ്രതിനിധി സഭയിലേക്കു മല്‍സരിച്ച മലയാളി പ്രമീള ജയപാലും സെനറ്റിലേക്ക് മത്സരിച്ചവരില്‍ രണ്ട് ഇന്ത്യന്‍ വംശജരും തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രതിനിധി സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട് ആദ്യ ഇന്ത്യന്‍ വനിതയാണ് 51കാരി പ്രമീള. 57

Slider Top Stories

അട്ടിമറി വിജയം: ഡെമൊക്രാറ്റിക് ശക്തി കേന്ദ്രങ്ങളിലും ട്രംപിന്റെ മുന്നേറ്റം

  വാഷിങ്ടന്‍: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ശതകോടീശ്വരന്‍ ഡൊണള്‍ഡ് ട്രംപിനെ പ്രസിഡന്റായി തെരഞ്ഞെടുത്ത് അടുത്ത നാല് വര്‍ഷത്തേക്ക് അമേരിക്കയെ ആര് നയിക്കുമെന്ന ചോദ്യത്തിന് അമേരിക്കന്‍ ജനത ഉത്തരമരുളി. ഭരണത്തിന്റെ കടിഞ്ഞാണ്‍ ഹിലരിയില്‍ സുരക്ഷിതമായിരിക്കുമെന്ന രീതിയിലുള്ള പ്രവചനങ്ങളെയും സര്‍വേകളെയും പൊളിച്ചടുക്കികൊണ്ടുള്ള അട്ടിമറി വിജയമാണ്

Slider Top Stories

നോട്ട് നിരോധനം: തിരിച്ചെടുക്കേണ്ടത് 13.6 ലക്ഷം കോടിയുടെ നോട്ടുകള്‍

  ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിതമായി അസാധുവാക്കിയ 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ വ്യാഴാഴ്ച മുതല്‍ ബാങ്ക് എക്കൗണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. ഡിസംബര്‍ 301 വരെയാണ് പണം നിക്ഷേപിച്ച് നഷ്ടം ഒഴിവാക്കുന്നതിന് അവസരം നല്‍കിയിട്ടുള്ളത്. നവംബര്‍ 24 വരെ ഈ നോട്ടുകള്‍ മാറി

Slider Trending

അക്വില പരീക്ഷണ പദ്ധതി: ഫേസ്ബുക്ക് ഇന്ത്യന്‍ ടെലികോം കമ്പനികളുമായി ചര്‍ച്ചയാരംഭിച്ചു

ന്യൂഡെല്‍ഹി: മൊബീല്‍ ഇന്റര്‍നെറ്റ് സേവനം വ്യാപകമാക്കുന്നതിന് സഹായിക്കുന്ന ‘അക്വില’ എന്ന സൗരോര്‍ജ്ജ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് രാജ്യത്തെ ടെലികോം കമ്പനികളുമായും സര്‍ക്കാരുമായും പ്രാരംഭഘട്ട ചര്‍ച്ചയാരംഭിച്ചു. ഇന്ത്യയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മിതമായ നിരക്കില്‍ മൊബീല്‍ ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കുന്നതിനുവേണ്ട

Slider Top Stories

ഇന്ധന വില നിശ്ചയിക്കുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ആവശ്യപ്പെടുമെന്ന് ഒഎന്‍ജിസി

ന്യൂഡെല്‍ഹി: രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന് വില നിശ്ചയിക്കുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം കമ്പനികള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖലാ കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി). ഇത് പ്രാദേശികതലത്തിലുള്ള ഗ്യാസ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം ആകര്‍ഷകമായ ഇന്ധന വിപണിയാക്കി ഇന്ത്യയെ മാറ്റുമെന്നും ഒഎന്‍ജിസി

Business & Economy Slider

ടാറ്റ സണ്‍സും ഗ്രൂപ്പ് കമ്പനികളും തമ്മിലുള്ള ബന്ധം സെബി പരിശോധിക്കും

  മുംബൈ: ടാറ്റ സണ്‍സും ഗ്രൂപ്പിനു കീഴിലുള്ള വിവിധ കമ്പനികളും തമ്മിലുള്ള ക്രമീകരണങ്ങള്‍ ഏതു തരത്തിലാണെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പ്രാഥമിക പരിശോധന നടത്തുന്നു. ഓഹരി വിലയെ സ്വാധീനിക്കാന്‍ ഇടയുള്ള വിവരങ്ങള്‍ അതതു കമ്പനികളുടെ ഉന്നതതല

Slider Top Stories

വായു മലിനീകരണം: ഡെല്‍ഹിയില്‍ പഴയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിത്തുടങ്ങി

  ന്യൂഡെല്‍ഹി: വായു മലിനീകരണവും പുകമഞ്ഞും രൂക്ഷമായ ഡെല്‍ഹിയില്‍ അടിയന്തര പരിഹാര നടപടികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തി. വായു മലിനീകരണം നിയന്ത്രിക്കുന്ന കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാതിരുന്നതിന് ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. നടപടികളുടെ ഭാഗമായി 15 വര്‍ഷത്തിലധികം

Slider Top Stories

ഡെല്‍ഹിയിലെ വായു മലിനീകരണം: കമ്പനികള്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നു

  ന്യൂഡെല്‍ഹി: ദേശീയ തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായിരിക്കെ വിവിധ കമ്പനികള്‍ ജീവനക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചു. മുഖാവരണ വിതരണം മുതല്‍ അനുയോജ്യമായ ഷിഫ്റ്റില്‍ ജോലി ചെയ്യാനുള്ള സൗകര്യം വരെയുള്ള പലവിധ നടപടികളാണ് കോര്‍പ്പറേറ്റുകള്‍ സ്വീകരിക്കുന്നത്. സ്റ്റീല്‍ അഥോറിറ്റി

Branding

വായു മലിനീകരണം: പേടി എം മേധാവി ഡെല്‍ഹി വിട്ടു

  ന്യൂഡെല്‍ഹി: അസഹ്യമായ വായു മലിനീകരണത്തെ തുടര്‍ന്ന് പേടി എം സ്ഥാപകന്‍ വിജയ് ശേഖര്‍ വര്‍മ കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ വിട്ട് മുംബെയിലെത്തി. അന്തരീക്ഷം സാധാരണ ഗതിയില്‍ എത്തിയ ശേഷമേ തിരിച്ചുപോകുന്നുള്ളൂവെന്നാണ് അദ്ദേഹം അറിയിക്കുന്നത്. ‘പൊടി അലര്‍ജിയായിട്ടുള്ള തനിക്ക് തിങ്കളാഴ്ച ആകുന്നതു വരെ

Business & Economy

ചൈനയിലെ പുതിയ സൈബര്‍ സുരക്ഷാ നിയമത്തിനെതിരെ വിദേശ കമ്പനികള്‍

  ബെയ്ജിംഗ് : ചൈന പുതിയ സൈബര്‍ സുരക്ഷാ നിയമം അംഗീകരിച്ചു. വിദേശ കമ്പനികളുടെ സാങ്കേതികവിദ്യയില്‍ മുമ്പില്ലാത്ത വിധം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ചൈനയെ സഹായിക്കുന്നതാണ് പുതിയ നിയമം. ഈ നിയമം ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയില്‍ വിദേശ സാങ്കേതികവിദ്യാ കമ്പനികളുടെ പ്രവര്‍ത്തനത്തെ

Business & Economy

ചൈനയുടെ കയറ്റുമതിയും ഇറക്കുമതിയും പ്രതീക്ഷിച്ചതിലും ഇടിഞ്ഞു

  ബെയേജിങ്: ചൈനയുടെ കയറ്റുമതി, ഇറക്കുമതി പ്രവര്‍ത്തനങ്ങളില്‍ ഒക്‌റ്റോബര്‍ മാസത്തില്‍ പ്രതീക്ഷിച്ചതിലേറെ കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കയറ്റുമതിയില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7.3 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി 1.4 ശതമാനം ചുരുങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ മാസം

Editorial

കയറ്റുമതിയില്‍ പ്രതീക്ഷയര്‍പ്പിക്കാം

  കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നയങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്നാണ് ബിസിനസ് ലോകത്തിന്റെ പ്രതീക്ഷ. പ്രമുഖ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ഗ്രാന്റ് തോണ്‍ട്ടണ്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട ബിസിനസ് കോണ്‍ഫിഡന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നയപരിഷ്‌കരണങ്ങളും ചരക്കുസേവന നികുതി

Editorial

സ്വച്ഛ ഭാരതം കൂടുതല്‍ ശക്തമാകണം

  2017-18 കേന്ദ്ര ബജറ്റില്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും സ്വച്ഛ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രത്യേകം ഫണ്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ ഭാരത് അഭിയാന്‍ എന്ന സ്വപ്‌ന പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് ഇത് വളരെയധികം ഗുണം ചെയ്യും.

Politics

ആദിവാസിയുടെ മരണം: നന്ദിനിക്കെതിരേ തെളിവുണ്ടെന്നു പൊലീസ്

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ കഴിഞ്ഞയാഴ്ച ആദിവാസിയെ കൊലപ്പെടുത്തിയെന്ന ഛത്തീസ്ഗഢ് പൊലീസിന്റെ ആരോപണം ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍ നന്ദിനി സുന്ദര്‍ ചൊവ്വാഴ്ച നിഷേധിച്ചു. ഗവേഷകര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കെതിരേ പകപോക്കല്‍ നടത്തുന്നത് ഛത്തീസ്ഗഢ് പൊലീസിന്റെ രീതിയാണെന്നും തനിക്കെതിരേയുള്ള ആരോപണം ഇത്തരത്തിലുള്ളതാണെന്നും