ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: 25000മത് ഗോള്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ വക

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  25000മത് ഗോള്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ വക

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ 25000മത് ഗോള്‍ സ്വന്തമാക്കിയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്വീഡിഷ് താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. കഴിഞ്ഞ ദിവസം സ്വാന്‍സി സിറ്റിക്കെതിരായ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയ ഇബ്രാഹിമോവിച്ച് പ്രീമിയര്‍ ലീഗിലെ ചരിത്ര ഗോളിനും ഉടമയാവുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ 1817മത്  ഗോള്‍ കൂടിയായിരുന്നു ഇത്.

പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സംഭാവന ചെയ്തിട്ടുള്ള ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ്. യഥാക്രമം ആഴ്‌സണലും ചെല്‍സിയുമാണ് പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ ഗോളുകള്‍ നേടിയിട്ടുള്ള അടുത്ത രണ്ട് ടീമുകള്‍. 1,645 ഗോളുകള്‍ ആഴ്‌സണല്‍ നേടിയപ്പോള്‍ 1,586 തവണയാണ് ചെല്‍സി വല കുലുക്കിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗോളെണ്ണത്തിന്റെ കാര്യത്തില്‍ ആദ്യ പത്ത് ക്ലബുകളില്‍ അവസാനം നില്‍ക്കുന്നത് വെസ്റ്റ് ഹാം യുണൈറ്റഡാണ്. 928 ഗോളുകളാണ് വെസ്റ്റ് ഹാം ഇതുവരെ നേടിയത്. 260 ഗോളുകള്‍ നേടിയ ഇംഗ്ലണ്ട് മുന്‍ നായകന്‍ അലന്‍ ഷിയററാണ് പ്രീമിയര്‍ ലീഗിലെ ഗോള്‍ സ്‌കോറര്‍മാരുടെ പട്ടികയില്‍ ഒന്നാമത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റനായ വെയ്ന്‍ റൂണി ഇതുവരെ 194 ഗോളുകള്‍ നേടിയിട്ടുണ്ട്.

Comments

comments

Categories: Sports