വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ന്യൂറോമോണിട്ടറിങ് സംവിധാനം

വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ന്യൂറോമോണിട്ടറിങ് സംവിധാനം

 

കൊച്ചി: സങ്കീര്‍ണമായ നട്ടെല്ല് ശസ്ത്രക്രിയയില്‍ നട്ടെല്ലിന്റെയും ഞരമ്പുകളുടെയും പ്രവര്‍ത്തനത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ നല്‍കുന്ന അത്യാധുനിക ഇന്‍ട്രാ ഓപ്പറേറ്റീവ് ന്യൂറോമോണിട്ടറിങ് (ഐഒഎന്‍എം) സംവിധാനം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നട്ടെല്ല് രോഗ വാരാചരണത്തിന്റെ ഭാഗമായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന ചടങ്ങിലാണ് പുതിയ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചത്. ഏറെ സങ്കീര്‍ണമായ നട്ടെല്ല്, ന്യൂറോ ശസ്ത്രക്രിയകള്‍ക്ക് വിധേയരാവുന്ന രോഗികളുടെ സുരക്ഷയ്ക്ക് പ്രാമുഖ്യം നല്‍കികൊണ്ടുള്ള പുതിയ കാല്‍വെപ്പാണ് ഐഒഎന്‍എം സംവിധാനമെന്ന് ആശുപത്രിയിലെ സ്‌പൈന്‍ കണ്‍സള്‍ട്ടന്റും സ്‌കൊളിയോസിസ് സര്‍ജനുമായ ഡോ. കൃഷ്ണകുമാര്‍ ആര്‍ പറഞ്ഞു.

നട്ടെല്ലിലെ ട്യൂമര്‍ നീക്കം ചെയ്യുന്നതിനും വളവ് മാറ്റാനുമുള്ള ശസ്ത്രക്രിയകളില്‍ ഞരമ്പുകള്‍ക്കോ നട്ടെല്ലിനോ കേടുപാട് സംഭവിക്കാതിരിക്കാന്‍ ഇലക്ട്രോ ഫിസിയോളജിക്കല്‍ മോണിട്ടറിങ് പ്രക്രിയകള്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ് ഈ സംവിധാനം. മരട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യാ അനില്‍കുമാര്‍, ആശുപത്രി സിഇഒ എസ് കെ അബ്ദുള്ള, ഡോ. മോഹന്‍ മാത്യു, ഡോ. കെ വി ജോണി, ഡോ. സുനില്‍ പോള്‍ പത്രോസ് തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

Comments

comments

Categories: Tech