ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര: ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര:  ദക്ഷിണാഫ്രിക്കയ്ക്ക് ജയം

 

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. 177 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ആതിഥേയരെ തകര്‍ത്തത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 539 റണ്‍സിന്റെ വിജയലക്ഷ്യം മുന്നില്‍ക്കണ്ട് പൊരുതിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ 361 റണ്‍സിന് പുറത്താവുകയായിരുന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക: 242, 540/8-ഓസ്‌ട്രേലിയ: 244, 361

രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ റബാഡയാണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായത്. 31 ഓവറില്‍ 92 വഴങ്ങിയായിരുന്നു റബാഡയുടെ നേട്ടം. അഞ്ചാം ദിനത്തില്‍ നാല് വിക്കറ്റിന് 169 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയന്‍ നിരയില്‍ ഉസ്മാന്‍ ഖവാജയ്ക്കും പീറ്റര്‍ നെവിലിനും ഒഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

ഉസ്മാന്‍ ഖവാജ, പീറ്റര്‍ നെവില്‍ എന്നിവര്‍ യഥാക്രമം 97, 60 റണ്‍സ് വീതമാണ് ഓസ്‌ട്രേലിയക്ക് വേണ്ടി നേടിയത്. ഓസ്‌ട്രേലിയയുടെ മറ്റ് താരങ്ങളായ വോഗ്‌സ് (1), മാര്‍ഷ് (26), സ്റ്റാര്‍ക്ക് (13), സിഡില്‍ (13), ഹസില്‍വുഡ് (29), ലിയോണ്‍ (8) എന്നിവര്‍ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പിലാന്‍ഡര്‍, ജെ പി ഡുമിനി, മഹാരാജ്, ബവുമ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

രണ്ടാം ഇന്നിംഗ്‌സിന്റെ നാലാം ദിനത്തില്‍ ആറ് വിക്കറ്റിന് 360 എന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏഴാം വിക്കറ്റില്‍ വെര്‍നോണ്‍ ഫിലാന്‍ഡര്‍-ക്വിന്റണ്‍ ഡി കോക്ക് സഖ്യം 137 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. അരങ്ങേറ്റം കുറിച്ച സ്പിന്നര്‍ കേശവ് മഹാരാജ് പുറത്താകാതെ 41 റണ്‍സും നേടി. നാലാം ദിനത്തില്‍ എട്ട് വിക്കറ്റിന് 540 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Comments

comments

Categories: Sports