ശബരിമലയില്‍ സുരാക്ഷാ ഭീഷണി: കേന്ദ്രം

ശബരിമലയില്‍ സുരാക്ഷാ ഭീഷണി: കേന്ദ്രം

തിരുവനന്തപുരം: ശബരിമലയില്‍ കടുത്ത സുരക്ഷാ ഭീഷണി നേരിടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് കേന്ദ്രം ഈ പ്രശ്‌നം ചൂണ്ടിക്കാട്ടിയത്. ഭീകരര്‍ ശബരിമലയെ ലക്ഷ്യം വച്ചിട്ടുണ്ടെന്നും അതുകൊണ്ട് ശബരിമലയിലെയും പരിസരപ്രദേശങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ കൈകൊള്ളണമെന്നും കത്തില്‍ പറയുന്നു.

നവംബര്‍ 15 മുതല്‍ ആരംഭിക്കുന്ന സീസണിലാണ് സുരക്ഷാ ഭീഷണിയുള്ളത്. മെറ്റല്‍ ഡിറ്റക്ടറിലൂടെ കണ്ടെത്താനാവാത്ത രീതികള്‍ ഉപയോഗിച്ചായിരിക്കും തീവ്രവാദികള്‍ ശബരിമലയിലെ സുരക്ഷയെ മറികടക്കുകയെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ കത്ത് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

Comments

comments

Categories: Slider, Top Stories

Related Articles