റിവിഗോയില്‍ വാര്‍ബര്‍ഗ് പിന്‍കസ് 500 കോടി രൂപ നിക്ഷേപിച്ചു

റിവിഗോയില്‍ വാര്‍ബര്‍ഗ് പിന്‍കസ് 500 കോടി രൂപ നിക്ഷേപിച്ചു

ഗുഡ്ഗാവ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പായ റിവിഗോയില്‍ വാര്‍ബര്‍ഗ് പിന്‍കസ് കമ്പനി 500 കോടി രൂപ നിക്ഷേപിച്ചു. ഇന്ത്യയിലെ ചരക്കുസേവന മേഖലയില്‍ വാര്‍ബര്‍ഗ് പിന്‍കസ് നടത്തുന്ന രണ്ടാമത്തെ വലിയ നിക്ഷേപമാണിത്. കഴിഞ്ഞ വര്‍ഷം 133 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇകോം എക്‌സ്പ്രസില്‍ വാര്‍ബര്‍ഗ് പിന്‍കസ് നടത്തിയിരുന്നു.

ഐഐടി പൂര്‍വ വിദ്യാര്‍ഥികളായ ദീപക് ഗാര്‍ഗും ഗസല്‍ കാല്‍റയും ചേര്‍ന്നാരംഭിച്ച കമ്പനി ഗാടി, ബ്ലൂഡാര്‍ട്ട് മുതലായ പ്രമുഖ കമ്പനികള്‍ക്കു പുറമെ ഇതര ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പുകളോടും മത്സരിച്ചാണ് മേഖലയില്‍ നിലനില്‍ക്കുന്നത്. 2014ല്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ട്രക്ക് ഫസ്റ്റ് എന്നായിരുന്നു കമ്പനിയുടെ ആദ്യപേര്. എഫ്എംസിജി, ഓട്ടോ, ഫാര്‍മ കമ്പനികളുമായി റിവിഗോയ്ക്ക് സഹകരണമുണ്ട്. 1500 ട്രക്കുകളിലായി 150 ഇടങ്ങളിലാണ് റിവിഗോ സേവനം നടത്തുന്നത്.

Comments

comments

Categories: Branding