ബിസിനസ് ക്ലാസില്‍ ആകര്‍ഷകമായ ഓഫറുകളുമായി ഖത്തര്‍ എയര്‍വേയ്‌സ്

ബിസിനസ് ക്ലാസില്‍ ആകര്‍ഷകമായ ഓഫറുകളുമായി ഖത്തര്‍ എയര്‍വേയ്‌സ്

കൊച്ചി: ഖത്തര്‍ എയര്‍വേസ് ബിസിനസ് ക്ലാസില്‍ രണ്ട് സീറ്റുകള്‍ ഒന്നിച്ച് ബുക്കു ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നു. ദമ്പതികള്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിങ്ങനെ രണ്ടു സീറ്റ് ഒന്നിച്ചുബുക്കുചെയ്യുന്നവര്‍ക്ക് എയര്‍വേയ്‌സിന്റെ ആഗോള ശൃംഖലയില്‍ നിന്ന് മികച്ച ഓഫറുകള്‍ സ്വന്തമാക്കാനാണ് അവസരം. ഖത്തര്‍ എയര്‍വേയ്‌സിന്റെ ലോയല്‍റ്റി പ്രോഗ്രാമായ പ്രിവിലേജ് ക്ലബിലെ അംഗങ്ങള്‍ക്ക് പ്രമോഷന്‍ കാലയളവില്‍ ഓരോ ബുക്കിംഗിനും ഇരട്ടി ക്യുമൈല്‍സ് സ്വന്തമാക്കാാനും കഴിയും. ഈ മാസം 15 മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ 15 വരെയുള്ള കാലയളവിലാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത്.

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് ബിസിനസ് ക്ലാസില്‍ രണ്ടു പേര്‍ക്ക് 1,30,000 രൂപയ്ക്കും ഫ്രാന്‍സിലേക്ക് 1,02,000 രൂപയ്ക്കും ജര്‍മ്മിനിയിലേക്ക് 10,7,000 രൂപയ്ക്കും യുകെയിലേക്ക് 1,10,000 രൂപയ്ക്കും ടിക്കറ്റുകള്‍ സ്വന്തമാക്കാം. പ്രിയപ്പെട്ടവരുമായി ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബിസിനസ് ക്ലാസില്‍ ശരിയായ ഓണ്‍ബോര്‍ഡ് ആഡംബരം സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഡോ. ഹ്യു ഡണ്‍ലെവി പറഞ്ഞു.

ഇതിനായി വിവിധ ആഡംബര ബ്രാന്‍ഡുകളുമായി ഖത്തര്‍ യെര്‍വേയ്‌സ് സഹകരിക്കുന്നുണ്ട്. ഫ്രഞ്ച് ചോക്ലേറ്റ് നിര്‍മാതാക്കളായ വലോണ ചോക്ലേറ്റുകളും എയര്‍വേയ്‌സിന്റെ ഹെഡ് ഷെഫ് നോഹു മത്സുഹിസയടക്കം ലോകത്തിലെ തന്നെ മികച്ച ഷെഫുമാര്‍ തയ്യാറാക്കിയ വിഭവങ്ങള്‍ രുചിക്കാനും ബിസിനസ് യാത്രക്കാര്‍ക്ക് അവസരം ലഭിക്കും.കൂടാതെ ഖത്തര്‍ എയര്‍വേയ്‌സിന്റെ അവാര്‍ഡുകള്‍ നേടിയ ഓറിക്‌സ് വണ്‍ ഇന്‍-ഫ്‌ളൈറ്റ് വിനോദപരിപാടികളില്‍ നിന്ന് 3000 ലധികം വിനോദപരിപാടികള്‍ ആസ്വദിക്കാനായി ബോസിന്റെ നോയ്‌സ് കാന്‍സലിംഗ് ഹെഡ്‌സൈറ്റുകള്‍ ലഭ്യമാകും. ദീര്‍ഘദൂര ബിസിനസ് ക്ലാസുകളിലെ ജോര്‍ജിയോ അര്‍മാണി ബ്യൂട്ടി, ഫ്രാഗ്രന്‍സ് അമിനിറ്റി കിറ്റുകള്‍ യാത്രക്കാര്‍ക്കായി ലഭിക്കും. ഓഫറുകള്‍ സ്വന്തമാക്കുന്നതിന് www.qatarairways.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 150 ലധികം കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വേയ്‌സ് ഈ വര്‍ഷം തായ്‌ലന്‍ഡിലെ ക്രാബി, സീഷെല്‍സ് എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കാനുള്ള പദ്ധതിയിലാണ്.

Comments

comments

Categories: Branding