ഒഡീഷാ സര്‍ക്കാരും എസ്ടിപിഐയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു

ഒഡീഷാ സര്‍ക്കാരും എസ്ടിപിഐയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു

സംസ്ഥാനത്ത് നാലു സെന്ററുകള്‍ ആരംഭിക്കുന്നതിന് സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്ക് ഓഫ് ഇന്ത്യയും(എസ്ടിപിഐ) ഒഡീഷാ സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. അന്‍ഗുള്‍, ജയ്പൂര്‍, കോറാപുത്, സമ്പല്‍പ്പൂര്‍ എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകള്‍ വരുന്നത്. പുതിയ സെന്ററുകള്‍ വരുന്നതോടെ ഒഡീഷയിലെ എസ്ടിപിഐ സെന്ററുകളുടെ എണ്ണം എട്ടായി വര്‍ധിക്കുമെന്നും രാജ്യത്ത് ആകെയുള്ള 55 എസ്ടിപിഐ സെന്ററുകള്‍ ഉള്ളതില്‍ എറ്റവും കൂടുതല്‍ സെന്ററുകള്‍ ഒഡീഷയിലാണുള്ളതെന്നും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.

നിര്‍ദിഷ്ട എസ്ടിപിഐ സെന്ററുകള്‍ സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കികൊണ്ട് ഐടി, ഇല്ക്‌ട്രോണിക് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ടചറിങ് മേഖലകളിലെ റിസോഴ്‌സ് സെന്ററുകളായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രത്യക്ഷമായും പരോക്ഷമായും സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഈ സെന്ററുകള്‍ സംരംഭകരെ ആഗോളതലത്തിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: Entrepreneurship