ഡാല്‍മിയ ഭാരതും ഒസിഎല്ലും ലയിക്കുന്നു

ഡാല്‍മിയ ഭാരതും ഒസിഎല്ലും  ലയിക്കുന്നു

ന്യൂഡെല്‍ഹി: പ്രമുഖ സിമന്റ് കമ്പനി ഡാല്‍മിയ സിമന്റും് സഹസ്ഥാപനമായ ഒസിഎല്‍ ഇന്ത്യയും ലയിക്കുന്നു. ഇരു കമ്പനികളുടെയും ഡയറക്റ്റര്‍മാര്‍ ലയനത്തിന് അനുമതി നല്‍കി. പ്രതിവര്‍ഷം 25 മില്ല്യണ്‍ ടണ്‍ ഉല്‍പ്പാദന ശേഷിയും ഏകദേശം 10,000 കോടി രൂപയുടെ വാര്‍ഷിക വരുമാനവും ഉറപ്പിച്ച് രാജ്യത്തെ നാലാമത്തെ വലിയ സിമന്റ് ഉല്‍പ്പാദകരാവുകയാണ് ഈ നടപടിയുടെ ലക്ഷ്യം.

ഡാല്‍മിയ ഭാരത് ഗ്രൂപ്പിനു കീഴിലെ ഡാല്‍മിയ ഭാരതും ഒസിഎല്ലും ലിസ്റ്റു ചെയ്യപ്പെട്ട സിമന്റ് കമ്പനികളാണ്. ഒസിഎല്ലില്‍ ഡാല്‍മിയ ഭാരതിന് 75 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്;ഗ്രൂപ്പിന്റെ രക്ഷാധികാരികള്‍ക്ക് ഡാല്‍മിയ ഭാരതില്‍ 57.4 ശതമാനം ഓഹരികളും. ലയനം സാധ്യമാകുന്നതോടെ ഒസിഎല്ലിലെ ഓഹരി ഉടമസ്ഥാവകാശത്തിന് പകരമായി ഡാല്‍മിയ ഭാരത് ലിമിറ്റഡ് പുതിയ ഓഹരികള്‍ പബ്ലിക് ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് കൈമാറും. ഒസിഎല്ലിലെ പൊതു ഓഹരി പങ്കാളിത്തം 25 ശതമാനത്തില്‍ കുറച്ചധികം മാത്രമേയുള്ളു. ഒസിഎല്ലിലെ 75 ശതമാനം ഓഹരികള്‍ക്കു പകരം പുതിയ ഷെയറുകള്‍ ഡാല്‍മിയ ഭാരത് വിതരണം ചെയ്യില്ല.
ഉടമസ്ഥാവകാശം സുതാര്യവും ലളിതവുമാക്കുന്നതിനാണ് ഈ സംയോജനമെന്ന് ഡാല്‍മിയ ഭാരത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ പുനീത് ഡാല്‍മിയ പറഞ്ഞു. ലയനത്തിലൂടെ ഘടനാപരമായ സങ്കീര്‍ണത ലഘൂകരിച്ച് കമ്പനിയുടെ സിമന്റ് ബിസിനസില്‍ ഏകീകരണം സാധ്യമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലയന നടപടികള്‍ യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയിലെ മുന്‍നിര സിമന്റ് നിര്‍മാതാക്കളെന്ന സ്ഥാനം ഡാല്‍മിയയ്ക്ക് കൈവരും. കൂടാതെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പിന്‍ബലമേകാനും ഏകീകരണം ഉപകരിക്കുമെന്ന് ഡാല്‍മിയ ഭാരതുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

Comments

comments

Categories: Branding

Related Articles