ലുലു ബ്യൂട്ടി ഫെസ്റ്റ്-2016: സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ വിലക്കുറവ്

ലുലു ബ്യൂട്ടി ഫെസ്റ്റ്-2016: സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ വിലക്കുറവ്

കൊച്ചി: ലുലു ഫാഷന്‍സ്റ്റോര്‍, ലുലുഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ‘ലുലു ബ്യൂട്ടിഫെസ്റ്റ്’ ലുലുമാളില്‍ തുടങ്ങി. ‘ലുലു ബ്യൂട്ടി ക്വീന്‍ 2016’മത്സരവും സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ടൂം ദിവസേനയുള്ള മേക്ക് ഓവര്‍-ഹെയര്‍-ബ്യൂട്ടി ട്രെന്‍ഡ് ഷോയുമായിരിക്കും നവംബര്‍ 13 വരെ നടക്കുന്ന ബ്യൂട്ടി ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.

നേരത്തെ പേരു നല്‍കിയ 24 പേരില്‍ നിന്ന് വിജയികളാകുന്നവര്‍ക്ക് ആദ്യനാല് ദിവസങ്ങളായ നവംബര്‍ 3 മുതല്‍ 6 വരെ സെലിബ്രിറ്റികളായ രേഖ, ബിപാഷ ബസു, സോഹ അലിഖാന്‍ എനിവര്‍ക്കു വേണ്ടി മേക്കപ്പ് ഒരുക്കിയിട്ടുള്ള പ്രശസ്ത സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് തൗസീഫ് സേത്ത് മേക്ക് ഓവര്‍ നല്‍കുന്നു. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വേദിയില്‍ നറുക്കെടുപ്പിലൂടെ ഡെയ്‌ലി മേക്ക് ഓവര്‍ മത്സരത്തില്‍ വിജയികളാകുവാനും നവംബര്‍ ആറിന് നടക്കുന്ന ഹെയര്‍& ബ്യൂട്ടി ട്രെന്‍ഡ് ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനും അവസരം നല്‍കും.

റിട്ട്‌സ് മാഗസിനില്‍ അവരുടെ ചിത്രം ഉള്‍പ്പെടുത്തും. ഫാഷന്‍ രംഗത്തെ വിദഗ്ധര്‍ അടങ്ങുന്ന പാനല്‍ ദിവസവും രണ്ടു ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കുന്നു. അതില്‍ നിന്നാണു ലുലു ബ്യൂട്ടി ക്വീന്‍ 2016 മത്സരത്തിലെ വിജയിയെ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ തീരുമാനിക്കുന്നത്.

ലുലു ബ്യൂട്ടി ഫെസ്റ്റ് സിനിമാതാരം പ്രയാഗ മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. ലുലുറീട്ടെയ്ല്‍ ജനറല്‍മാനേജര്‍ സുധീഷ് നായര്‍, ലുലുമാള്‍ ബിസിനസ് ഹെഡ്ഷിബു ഫിലിപ്‌സ്, ലുലു റീട്ടെയ്ല്‍ ബയിങ്ങ് മാനേജര്‍ ദാസ് ദാമോദരന്‍,സീനിയര്‍ ബയര്‍ റഫീഖ്, തൗസീഫ് സേത്ത് മുഖ്യ പ്രായോജകരായ ഷേംബര്‍ പ്രതിനിധി സെന്തില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Categories: Branding