മാറ്റങ്ങളെ മനസ്സിലാക്കാനും  പ്രയോജനമെടുക്കാനും മാനേജര്‍മാര്‍ പഠിക്കണം: ഡോ. കുഞ്ചെറിയ പി ഐസക്

മാറ്റങ്ങളെ മനസ്സിലാക്കാനും  പ്രയോജനമെടുക്കാനും മാനേജര്‍മാര്‍ പഠിക്കണം: ഡോ. കുഞ്ചെറിയ പി ഐസക്

കൊച്ചി: ചുറ്റുപാടും നടക്കുന്ന മാറ്റങ്ങളെ മനസ്സിലാക്കാനും അവയുടെ പ്രയോജനനെടുക്കാനും യുവ മാനേജര്‍മാര്‍ പഠിക്കണമെന്ന് കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി ഐസക്. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ വാര്‍ഷിക വിദ്യാര്‍ത്ഥി കണ്‍വെന്‍ഷന്‍ കലൂര്‍ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ലോകത്തില്‍ വിജയം കൈവരിക്കുന്നതിന് യുവജനങ്ങള്‍ സ്വന്തമാക്കേണ്ട ഗുണവിശേഷങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തില്‍ ബഹുദൂരം മുന്നേറാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു.

സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് 1500 ലേറെ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ചെന്നൈ ഓഫീസേഴ്‌സ് അക്കാഡമിയിലെ ഹ്രിഗേഡിയര്‍ ജനറലായ ബ്രിഗേഡിയര്‍ മനോജ് നടരാജന്‍ ആയിരുന്നു മുഖ്യപ്രഭാഷകന്‍.

Comments

comments

Categories: Entrepreneurship