കേരള ചേംബറിനെതിരെയുള്ളത് കള്ളക്കേസെന്ന് ഭാരവാഹികള്‍

കേരള ചേംബറിനെതിരെയുള്ളത് കള്ളക്കേസെന്ന് ഭാരവാഹികള്‍

 

കൊച്ചി: കേരള ചേംബറിനെതിരായ കേസ് യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് ചേംബര്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു. കേരള ചേംബറില്‍ ഡയറക്ടര്‍ ബോര്‍ഡംഗമായിരിക്കെ നടത്തിയ ക്രമക്കേടുകളെത്തുടര്‍ന്ന് വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കപ്പെട്ട ഒരംഗം ചേംബറിനെതിരെ ഒരു ഡസനിലധികം സിവില്‍ കേസുകള്‍ നല്‍കുകയും അവയില്‍ ഒന്നില്‍പ്പോലും അനുകൂലമായ വിധി ലഭിക്കാതെ വരികയും ചെയ്തപ്പോള്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും പോലീസിനെ സ്വാധീനിച്ചും തെറ്റിദ്ധരിപ്പിച്ചും ചേംബറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുകയാണുണ്ടായതെന്നാണ് കേരളാ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നിലപാട്.

ആദ്യഘട്ടത്തില്‍ ഒരു ഡിവൈഎസ്പി അന്വേഷണം നടത്തി നടപടി ഒന്നും ആവശ്യമില്ലെന്ന് റിപ്പോര്‍ട്ടു നല്‍കിയ ഈ കേസില്‍ തന്റെ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് വീണ്ടും അന്വേഷണത്തിന് ഉത്തരവ് ഉണ്ടാക്കുകയായിരുന്നുവെന്നും ചേംബര്‍ വൃത്തങ്ങള്‍ പറഞ്ഞു. കമ്പനി ലോ ബോര്‍ഡിനു മാത്രം കൈകാര്യം ചെയ്യാന്‍ അധികാരമുള്ള വിഷയം തന്റെ സ്വാധീനമുപയോഗിച്ചാണ് ഈ വ്യക്തി പോലീസ് കേസാക്കിയതെന്നും ചേംബറിന്റെ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

ചേംബറില്‍ നിന്നും ടിവി ചാനലിന് പണം നല്‍കാന്‍ തീരുമാനമെടുത്ത ബോര്‍ഡില്‍ അംഗമായിരുന്ന എം കെ അന്‍സാരി ഈ തീരുമാനത്തില്‍ ഒപ്പുവയ്ക്കുകയും ടിവി ചാനലിനെ പിന്താങ്ങുകും ചെയ്ത വസ്തുതകള്‍ പോലീസില്‍ നിന്ന് മറച്ചു വെ്ക്കുകയായിരുന്നുവെന്നും ചേംബറിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തനിക്കുണ്ടായ സ്ഥാനനഷ്ടത്തിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ഇദ്ദേഹം സ്ഥിരമായി കേസുകള്‍ നല്‍കിവരുന്നതെന്നും ചേംബര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. 2012-ല്‍ ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ ചേംബറില്‍ ഇല്ലാതിരുന്ന സെക്രട്ടിയെ കൂടി പ്രതിചേര്‍ത്ത് എഫ്ഐആര്‍ നല്‍കിയതും ദുരുദ്ദേശ്യത്തോടെയാണ്.

Comments

comments

Categories: Branding