സര്‍വീസസ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ നേവി ജേതാക്കള്‍

സര്‍വീസസ് ചാമ്പ്യന്‍ഷിപ്പ്:  ഇന്ത്യന്‍ നേവി ജേതാക്കള്‍

 

കൊച്ചി: കൊച്ചിന്‍ നേവല്‍ ബേസില്‍ നടന്ന 68മത് ഇന്റര്‍ സര്‍വീസസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യന്‍ നേവിക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എയര്‍ ഫോഴ്‌സിനെ പരാജയപ്പെടുത്തിയാണ് നേവി കിരീട ജേതാക്കളായത്.

നേവി നേടിയ മൂന്ന് ഗോളുകളും പിറന്നത് മലയാളി താരങ്ങളുടെ ബൂട്ടില്‍ നിന്നായിരുന്നു. ആറാം തവണയാണ് നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ഇന്ത്യന്‍ നേവി കിരീടം സ്വന്തമാക്കിയത്.

മത്സരത്തിന്റെ 26-ാം മിനുറ്റില്‍ തന്നെ ഇന്ത്യന്‍ നേവി എയര്‍ ഫോഴ്‌സിനെതിരെ വല കുലുക്കി. അനൂപ് പോളിയായിരുന്നു ഗോള്‍ സ്‌കോറര്‍. തുടര്‍ന്നും നേവി ആക്രമിച്ചെങ്കിലും ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ വീണില്ല.

എന്നാല്‍ രണ്ടാം പകുതിയുടെ 51-ാം മിുനുറ്റില്‍ ബ്രിട്ടോയിലൂടെ നേവി വീണ്ടും ലീഡെടുത്തു. 72-ാം മിനുറ്റില്‍ മൂന്നാം ഗോളും ഇന്ത്യന്‍ നേവി നേടിയതോടെ എയര്‍ ഫോഴ്‌സിന്റെ പരാജയം പൂര്‍ണമായി.

മത്സരത്തില്‍ എയര്‍ ഫോഴ്‌സും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വിജയം കണ്ടെത്താനായില്ല. ഇതോടൊപ്പം, ഈ വര്‍ഷത്തെ സന്തോഷ് ട്രോഫിക്കുള്ള സര്‍വീസസ് ടീമിനെയും ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തു.

Comments

comments

Categories: Sports