നാല് ഇന്ത്യന്‍ ഐടി കമ്പനികളുടെ നിയമനങ്ങളില്‍ 43% കുറവ്

നാല് ഇന്ത്യന്‍ ഐടി കമ്പനികളുടെ നിയമനങ്ങളില്‍ 43% കുറവ്

 

ന്യൂഡെല്‍ഹി: രാജ്യത്തെ നാല് പ്രമുഖ ഐടി കമ്പനികള്‍ നടത്തിയ നിയമനങ്ങളില്‍ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 43 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. 14,421 നിയമനങ്ങളാണ് നാല് ഐടി കമ്പനികളും മൊത്തമായി സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ നടത്തിയിട്ടുള്ളത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കമ്പനികളില്‍ നടന്നിട്ടുള്ള നിയമനങ്ങളില്‍ 24 ശതമാനം ഇടിവാണുണ്ടായത.് 29,686നിയമനങ്ങളാണ് ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ നടന്നതെന്ന് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനികളുടെ വളര്‍ച്ചയിലുണ്ടായ ഇടിവാണ് നിയമനങ്ങളില്‍ പ്രതിഫലിച്ചെതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ നിയമനങ്ങളിലുണ്ടാകുന്ന വീഴ്ചകള്‍ അപ്രതീക്ഷിതമല്ലെന്നും വളര്‍ച്ച നിരക്കിലുണ്ടാകുന്ന കുറവും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളും നിയമനങ്ങളുടെ എണ്ണം കുറച്ചതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്. നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ റിപ്പോര്‍ട്ടനുസിരച്ച് ഐടി കമ്പനികളെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്ര ശുഭകരമല്ല. അടുത്തിടെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

പദ്ധതികളിലുണ്ടായ കാലതാമസവും അനിശ്ചിതത്വവുമാണ് ഐടി കമ്പനികളുടെ നിരാശയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിലുപരി ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനികളുള്‍പ്പെടെയുള്ള വെലിയ ക്ലൈന്റുകള്‍ അവരുടെ സോഫ്റ്റ്‌വെയര്‍ വികസനവും അനുബന്ധ പ്രവര്‍ത്തനങ്ങളും സ്വന്തം ഉടമസ്ഥതയിലുള്ള കാപ്റ്റീവ് സെന്ററുകളിലേക്ക് മാറ്റുന്നതും ഐടി കമ്പനികളുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories