ഇന്ത്യ ജപ്പാനില്‍നിന്ന് രക്ഷാ വിമാനങ്ങള്‍ വാങ്ങും

ഇന്ത്യ ജപ്പാനില്‍നിന്ന് രക്ഷാ വിമാനങ്ങള്‍ വാങ്ങും

 

ടോക്യോ : കരയിലും വെള്ളത്തിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്ന 12 വിമാനങ്ങള്‍ ജപ്പാനില്‍നിന്ന് ഇന്ത്യ വാങ്ങും. ജാപ്പനീസ് കമ്പനിയായ ഷിന്‍മെയ്‌വ ഇന്‍ഡസ്ട്രീസില്‍നിന്ന് 1.5 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് വിമാനങ്ങള്‍ കരസ്ഥമാക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇരു രാജ്യങ്ങളും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിവരികയായിരുന്നു. കഴിഞ്ഞ 50 വര്‍ഷമായി നിലനിന്നിരുന്ന ആയുധ കയറ്റുമതി ഉപരോധം ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ പിന്‍വലിച്ചശേഷമുള്ള ആദ്യ യുദ്ധോപകരണ വില്‍പ്പനയാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യയും ജപ്പാനും തമ്മില്‍ വര്‍ധിച്ചുവരുന്ന പ്രതിരോധ സഹകരണത്തിന്റെ ഭാഗം കൂടിയാണിത്.

പന്ത്രണ്ട് യുഎസ്-2 വിമാനങ്ങള്‍ വാങ്ങുന്നതിന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു. വ്യാഴാഴ്ച തുടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പുവെക്കും.

Comments

comments

Categories: Slider, Top Stories