ഉല്‍സവകാല വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഹോണ്ട ടു വീലേഴ്‌സ്

ഉല്‍സവകാല വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് ഹോണ്ട ടു വീലേഴ്‌സ്

 

കൊച്ചി: ഉല്‍സവകാലത്ത് പത്തു ലക്ഷത്തിലേറെ വില്‍പ്പന നടത്തി ഹോണ്ട ടു വീലേഴ്‌സ് പുതിയ റെക്കോഡ് സൃഷ്ടിച്ചു. ഇത്തവണത്തെ ഉല്‍സവ വേളയില്‍ 12.5 ലക്ഷം ഉപഭോക്താക്കളാണ് ഹോണ്ടയുടെ ഇരുചക്ര വാഹനങ്ങള്‍ വാങ്ങിയത്. ഉല്‍സവകാലത്ത് പത്തു ലക്ഷം കടന്ന വില്‍പ്പനയിലൂടെ ഹോണ്ട ടു വീലേഴസ് 25 ശതമാനം വളര്‍ച്ചയാണു കൈവരിച്ചത്. വില്‍പ്പന ഏഴു ലക്ഷത്തിലേറെ കടന്ന ആക്ടീവയാണ് സ്‌കൂട്ടറുകളില്‍ മുന്നില്‍. രണ്ടു ലക്ഷത്തിലേറെ വില്‍പ്പന നടന്ന സിബി ഷൈന്‍ മോട്ടോര്‍ സൈക്കിളുകളുടെ കൂട്ടത്തിലും മുന്നിലെത്തി. ഏപ്രില്‍ മുതല്‍ ഒക്േറ്റാബര്‍ വരെയുള്ള കാലത്ത് ഹോണ്ടയുടെ വാര്‍ഷികാടിസ്ഥാാനത്തിലെ വില്‍പ്പനയിലുണ്ടായ വളര്‍ച്ച 21 ശതമാനമാണ്. ഈ വ്യവസായ രംഗത്ത് ഇത് 12 ശതമാനംമാത്രമാണ്. ഏഴു മാസത്തിനുള്ളില്‍ 30 ലക്ഷം വില്‍പ്പന എന്ന നേട്ടവും ഹോണ്ട കൈവരിച്ചിട്ടുണ്ട്.

ഓട്ടോമാറ്റിക് സ്‌കൂട്ടറുകളുടെ വില്‍പ്പനയില്‍ 26 ശതമാനം വളര്‍ച്ചയോടെ ഏഴു മാസത്തിനുള്ളില്‍ 20 ലക്ഷം എന്ന നിലവാരം ഉയര്‍ന്നിട്ടുണ്ട്. മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ 12 ശതമാനം വളര്‍ച്ചയോടെ ഏഴുമാസത്തിനുള്ളില്‍ 10 ലക്ഷത്തിലെത്താനും ഹോണ്ടയ്ക്ക് കഴിഞ്ഞു.
ഈ വര്‍ഷം ഒക്‌റ്റോബറില്‍ മാത്രം 4,92,367 യൂണിറ്റുകളുടെ വില്‍പ്പനയാണു നടത്തിയത്. ഒട്ടോമാറ്റിക് സ്‌കൂട്ടറുകള്‍ തുടര്‍ച്ചയായ നാലാം മാസവും മൂന്നു ലക്ഷത്തിനു മുകളിലെന്ന നില തുടര്‍ന്നു. ഉല്‍സവകാലത്തെ ഡിമാന്‍ഡ് കണക്കിലെടുത്ത് തങ്ങള്‍ ആറു മാസം മുന്‍പ് തന്നെ അതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നതായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ കേത്ത മുരാമത്സു ചൂണ്ടിക്കാട്ടി.

Comments

comments

Categories: Auto