ജിഎസ് ടി: ഏക നിരക്ക് ഏര്‍പ്പെടുത്തരുത്

ജിഎസ് ടി: ഏക നിരക്ക് ഏര്‍പ്പെടുത്തരുത്

കൊച്ചി: ജിഎസ്ടിയില്‍ ഏകനിരക്ക് ഏര്‍പ്പെടുത്തുന്നത് ഒരു തിരിച്ചുപോക്കാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. അന്താരാഷ്ട്ര തലത്തില്‍ ഒന്നോ രണ്ടോ രാജ്യങ്ങള്‍ക്ക് മാത്രമേ ഏക ജിഎസ്ടി നിരക്ക് ഉള്ളൂ. മൗലികവാദികള്‍ ഏക ജിഎസ്ടി നിരക്കിന് വേണ്ടി വാദിച്ചേക്കാം. എന്നാല്‍ വ്യത്യസ്ത നിരക്കുകള്‍ വേണമെന്ന് താന്‍ ശക്തിയായി ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) ന്യൂഡെല്‍ഹി സംഘടിപ്പിച്ച എറണാകുളം ശാഖയുടെ ആഭിമുഖ്യത്തില്‍ കൊച്ചി റിനൈ ഹോട്ടലില്‍, ജിഎസ്ടിയെ കുറിച്ച് നടത്തിയ ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക
യായിരുന്നു അദ്ദേഹം.

ഇപ്പോള്‍ ആഡംബരങ്ങള്‍ക്ക് ഉയര്‍ന്ന നിരക്കും അവശ്യ വസ്തുക്കള്‍ക്കു കുറഞ്ഞ നിരക്കുമായി വ്യത്യസ്ത നിരക്കുകള്‍ സ്വീകരിക്കാന്‍ നയ രൂപകര്‍ത്താക്കള്‍ തയാ
റായിട്ടുണ്ട്. നിലവില്‍ 40 % നികുതി നിരക്കുള്ള ആഡംബരങ്ങള്‍ക്ക് ജിഎസ്ടി നടപ്പാക്കുമ്പോള്‍ കുറഞ്ഞ നിരക്കിലേയ്ക്കു കൊണ്ടു വരുന്നത് എന്തുകൊണ്ടെന്ന തന്റെ യുക്തിയെ ജിഎസ്ടി കൗണ്‍സിലില്‍ ആരും ചോദ്യം ചെയ്തില്ലെന്നും മന്ത്രി വിമര്‍ശിച്ചു.

ജിഎസ്ടി നമുക്കറിയാവുന്നതുപോലെ ദേശീയോല്‍പ്പാദനത്തിലും ദേശീയ വരുമാനത്തിലും നാണ്യപ്പെരുപ്പത്തിലും ഗുണകരമായ സ്വാധീനം ചെലുത്തുമെന്ന് മന്ത്രി പറഞ്ഞു. ദേശീയ വരുമാനത്തില്‍ 2 % വര്‍ധനവുണ്ടാകുമെന്നത് ഒരുഅതിശയോക്തിയായേക്കാം. എന്നാല്‍ ജിഎസ്ടി നടപ്പാക്കുന്നതോടെ അത് ഉയരും. പ്രധാനമായും അത് തൊഴിലിന്റെ കൂടുതല്‍ കാര്യക്ഷമമായ വിതരണവും കയറ്റുമതിയുടെ ഒഴിവാക്കലും മൂലമായിരിക്കും. കാര്യക്ഷമമായ വിധത്തില്‍ ജിഎസ്ടി നടപ്പാക്കുന്നതിനും തുടര്‍ന്നു നടത്തുന്നതിനും പരിചയസമ്പന്നമായ ഒരു പ്രൊഫഷണല്‍ സമിതിയെന്ന നിലയില്‍ ഐസിഎഐയുടെയും അതിന്റെ അംഗങ്ങളുടെയും വിലയേറിയ നിര്‍ദേശങ്ങള്‍ മന്ത്രി ക്ഷണിച്ചു.

സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് സര്‍വീസ് ടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു വിശിഷ്ടാതിഥിയായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ മധുകര്‍ എന്‍ ഹിറഗംഗെ (ബെംഗളൂരു), സുനില്‍ ഗബ്ബാവാല (മുംബൈ), അഡ്വക്കേറ്റ് വി രഘുരാമന്‍ (ബെംഗളൂരു), അശോക് ബാത്ര (ന്യൂഡെല്‍ഹി), എ ജത്തിന്‍ ക്രിസ്റ്റഫര്‍ (ബെംഗളൂരു) എന്നിവര്‍ ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ദക്ഷിണേന്ത്യയിലെമ്പാടും നിന്നുള്ള 1500 ലെറെ പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു.

Comments

comments

Categories: Slider, Top Stories