ടാറ്റ മോട്ടോഴ്‌സില്‍ ടാറ്റ സണ്‍സിനുള്ള സ്വാധീനം: ആശങ്കയറിയിച്ച് എഫ്‌ഐഐകള്‍

ടാറ്റ മോട്ടോഴ്‌സില്‍ ടാറ്റ സണ്‍സിനുള്ള സ്വാധീനം: ആശങ്കയറിയിച്ച് എഫ്‌ഐഐകള്‍

ന്യൂഡെല്‍ഹി: ടാറ്റ സണ്‍സിന് ടാറ്റ മോട്ടോഴ്‌സിന്റെ തന്ത്രപരമായ വിവരങ്ങളിലേക്ക് പ്രിഫറന്‍ഷ്യല്‍ ആക്‌സസ് നല്‍കപ്പെട്ടതുമായി ബന്ധപ്പെട്ട് വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ (എഫ്‌ഐഐ) ആശങ്കയറിയിച്ചു കമ്പനിക്ക് കത്തെഴുതി. ടാറ്റ മോട്ടോഴ്‌സില്‍ പത്ത് ശതമാനത്തോളം ഓഹരി സ്വന്തമായുള്ള വിദേശ നിക്ഷേപകര്‍ കമ്പനിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നവരാണ്.
ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിന് പിന്നില്‍ കമ്പനിയുടെ ബോര്‍ഡ് റൂമില്‍ ടാറ്റ സണ്‍സിനുള്ള സ്വാധീനമാണ് വ്യക്തമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മസ്ത്രിയെ പുറത്താക്കിയതിന് ശേഷം ചെയര്‍മാന്‍ സ്ഥാനത്തേക്ക് രത്തന്‍ ടാറ്റ തന്നെ വന്നതും സംശയം ശക്തമാകുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്ന മിസ്ട്രി ഗ്രൂപ്പിന്റെ മോശം പ്രകടനത്തിന് രത്തന്‍ ടാറ്റയുടെ തീരുമാനങ്ങളാണ് കാരണമെന്ന് തുറന്നടിച്ചിരുന്നു. അമേരിക്കയിലുള്ള എഫ്‌ഐഐ ഉള്‍പ്പടെയുള്ളവരാണ് ആശങ്കയറയിച്ച് കമ്പനിക്ക് കത്തയച്ചത്. ടാറ്റ മോട്ടോഴ്‌സിന്റെ അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീപ്റ്റുകള്‍ വരെ കൈകാര്യം ചെയ്യുന്നവരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
യുകെയിലുള്ള ലീഗല്‍ ആന്‍ഡ് ജനറല്‍, അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ഹൈമര്‍ ഫണ്ട്, സ്വീഡനിലുള്ള നോര്‍ഡിയ അസറ്റ് മാനേജ്‌മെന്റ്, അബുദാബി ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റി, ഗവണ്‍മെന്റ് ഓഫ് സിംഗപ്പൂര്‍ ഇന്‍വസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, മോണെറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ തുടങ്ങിയ വന്‍കിട നിക്ഷേപകര്‍ക്ക് ടാറ്റ മോട്ടോഴ്‌സില്‍ നിക്ഷേപമുണ്ട്.
ഇന്ത്യന്‍ വിപണിയിലേക്ക് ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന വിദേശ നിക്ഷേപ സ്ഥാപനങ്ങളാണ് ഇവ. പബ്ലിക്കായി ട്രേഡിംഗ് നടത്തുന്ന കമ്പനിയുടെ ബോര്‍ഡംഗങ്ങളുടെ ചുമതലകളെ കുറിച്ച് എല്ലാ ഡയറക്റ്റര്‍മാര്‍ക്കും വിദേശ നിക്ഷേപകര്‍ കത്തയച്ചിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്ക്‌ണോമിക് ടൈംസിനോട് വ്യക്തമാക്കിയത്. കമ്പനിയുടെ തന്ത്രപരമായ കാര്യങ്ങള്‍ ഡയറക്റ്റര്‍ ബോര്‍ഡില്‍ തന്നെ ഒതുക്കി നിര്‍ത്തുന്നതാണ് ഡയറക്റ്റര്‍മാരുടെ കര്‍ത്തവ്യമെന്ന് ചൂണ്ടിക്കാട്ടിയ കത്തില്‍ നിശ്ചിത സമയം വരെ അതിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നത് എല്ലാ ഓഹരിയുടമകളുടെയും കടമയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഡയറക്റ്റര്‍മാര്‍ കോര്‍പ്പറേറ്റ് ഗവര്‍ണന്‍സില്‍ പരിശീലനം നേടണമെന്നും കത്തിലുണ്ട്.
അതേസമയം, ടാറ്റ മോട്ടോഴ്‌സ് വൃത്തങ്ങള്‍ ഇതുമായി ബന്ധപ്പെട്ട പ്രതികരണം നടത്താന്‍ തയാറായിട്ടില്ല. സംയുക്തമായി എഴുതിയ കത്തില്‍ ഏത് എഫ്‌ഐഐ ആണ് മുന്‍കൈയെടുത്തതെന്ന് വ്യക്തമായിട്ടില്ല.
ടാറ്റ മോട്ടോഴ്‌സിന്റെ നാനോയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ടാറ്റ സണ്‍സാണ് എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ പ്രഡക്റ്റ് പദ്ധതികളെ കുറിച്ച് ടാറ്റ സണ്‍സിന് വ്യക്തതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. അതേസമയം, ഇക്കഴിഞ്ഞ ഒക്ടോബറില്‍ സൈറസ് മിസ്ട്രിയുടെ വിശദീകരണം അനുസരിച്ച് ടാറ്റ മോട്ടോഴ്‌സില്‍ ഏറ്റവും നഷ്ടമുണ്ടാക്കുന്ന പദ്ധതിയാണ് ടാറ്റ നാനോയെന്ന് വ്യക്തമാക്കിയിരുന്നു. രത്തന്‍ ടാറ്റയുടെ സ്വപ്‌ന പദ്ധതിയായ നാനോ നിര്‍ത്തിവെക്കുന്നതാണ് കമ്പനിക്ക് ഉചിതമെന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
ഭാവിയില്‍ കമ്പനിക്കുണ്ടായേക്കുന്ന ബാധ്യത കണക്കിലെടുത്ത് പദ്ധതി വികസന ചെലവ് വന്‍തോതില്‍ കുറയ്ക്കാനുള്ള തീരുമാനവും അന്ന് മിസ്ത്രി കൈകൊണ്ടിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് താഴെയുള്ള കാര്‍ എന്ന നിലയില്‍ രൂപീകരിച്ച ടാറ്റ നാനോ വന്‍ തോതില്‍ നഷ്ടമുണ്ടാക്കുന്നതാണ്. ഏകദേശം 1,000 കോടിയോളം രൂപ കമ്പനിക്ക് ഇതിലൂടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും മിസ്ത്രി വ്യക്തമാക്കി.
നാനോയുടെ നിര്‍മണം നിര്‍ത്തുകയാണ് സാമ്പത്തികമായി കമ്പനിക്ക് ഏറ്റവും ഉചിതം. ഈ പദ്ധതി കമ്പനിക്ക് ഒരിക്കലും ലാഭത്തിലാക്കാന്‍ സാധിക്കില്ല. നാനോയെ സംബന്ധിച്ച് ടേണ്‍എറൗണ്ട് സ്ട്രാറ്റജി ഒരിക്കലും സാധ്യമല്ല. ബന്ധപ്പെട്ടുള്ള വൈകാരിക ബന്ധം മാത്രമാണ് നാനോ പദ്ധതി കമ്പനി നിര്‍ത്തലാക്കാത്തത്. കമ്പനിയുടെ ട്രസ്റ്റുകള്‍, ടാറ്റ സണ്‍സ് ബോര്‍ഡ്, ചെയര്‍മാന്‍, ഓപ്പറേറ്റിംഗ് കമ്പനികള്‍ എന്നിവര്‍ക്കിടയിലുള്ള എന്നിവര്‍ക്കിടയിലുള്ള ബന്ധവുമായി ബന്ധപ്പെട്ട നിയമത്തില്‍ മാറ്റം വരുത്തണമെന്നും മിസ്ട്രി കൂട്ടിച്ചേര്‍ത്തിരുന്നു. മിസ്ട്രി പുറത്തിറക്കിയ ലേഖനത്തില്‍ പറയുന്ന ചില കാര്യങ്ങളില്‍ നിക്ഷേപകര്‍ ആശങ്കയറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, എന്തിനെ കുറിച്ചാണ് ആശങ്കയെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല.
ടാറ്റ സണ്‍സില്‍ ഭൂരിഭാഗ ഓഹരികളും ടാറ്റ ട്രസ്റ്റിനാണ്. അതേസമയം, മിസ്ട്രികുടുംബമായ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന് 18.5 ശതമാനം ഓഹരികളുണ്ട്.

Comments

comments

Categories: Branding, Slider