എക്‌സിം ബാങ്ക് പലിശ നിരക്ക് 0.25% കുറച്ചു

എക്‌സിം ബാങ്ക് പലിശ നിരക്ക് 0.25% കുറച്ചു

 

ന്യൂഡെല്‍ഹി: എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ (എക്‌സിം ബാങ്ക്) പലിശ നിരക്കുകളില്‍ 0.25 ശതമാനം കുറവ് വരുത്തി. പലിശ നിരക്ക് കുറച്ചത് പദ്ധതി കയറ്റുമതി (വിദേശങ്ങളില്‍ പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്) പ്രോത്സാഹിപ്പിക്കുമെന്ന് എക്‌സിം ബാങ്ക് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ദേബാശിഷ് മല്ലിക് പറഞ്ഞു. ഇസിജിസി (എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍) യുമായി ചേര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള സാമ്പത്തിക ഇടപാടുകളും കയറ്റുമതികളും ബിസി-എന്‍ഇഐഎയ്ക്കു കീഴില്‍ എക്‌സിം ബാങ്ക് പ്രവര്‍ത്തിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്നുള്ള പദ്ധതി കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ന്നു വരുന്ന വിപണികളില്‍ ഇന്ത്യന്‍ വൈദഗ്ധ്യവും പദ്ധതി പൂര്‍ത്തീകരണ ശേഷിയും വര്‍ധിപ്പിക്കുന്നതിനും ബിസി-എന്‍ഇഐഎ പ്രോഗ്രാം സഹായിക്കും. ഇന്ത്യന്‍ കമ്പനികള്‍ക്ക് അനുയോജ്യമായ വിധത്തിലായിരിക്കും ചാര്‍ജുകളും ഫീസുകളും. പലിശ നിരക്കിലെ വ്യത്യാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എക്‌സിം ബാങ്ക് നിശ്ചയിക്കും-അദ്ദേഹം വ്യക്തമാക്കി.
പുതുക്കിയ പലിശ നിരക്കുകള്‍ ഒക്‌റ്റോബര്‍ ഒന്നിന് നിലവില്‍ വന്നു. കാമറൂണ്‍, എത്യോപ്യ, ഘാന, മാലെദ്വീപ്, മൊസാംബിക്, സെനഗല്‍, ശ്രീലങ്ക, ടാന്‍സാനിയ, സാംബിയ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിലെ 3.06 ബില്ല്യണ്‍ മൂല്യമുള്ള 22 പദ്ധതികള്‍ക്ക് എക്‌സിം ബാങ്ക് ഇതുവരെ അനുമതി നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Banking