ഡിജിറ്റല്‍ ഇ-ലോക്ക് സംവിധാനവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

ഡിജിറ്റല്‍ ഇ-ലോക്ക് സംവിധാനവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

 

ഓണ്‍ലൈന്‍, എടിഎം തട്ടിപ്പുകളില്‍ നിന്നും ബാങ്ക് എക്കൗണ്ടുകള്‍ സുരക്ഷിതമാക്കുന്നതിനായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡിജിറ്റല്‍ ഇ-ലോക്ക് എന്ന നൂതന സൗകര്യം അവതരിപ്പിച്ചു. മൊബീല്‍ ബാങ്കിംഗ് ആപ്പായ എസ്‌ഐബി മിററിലാണ് പ്രസ്തുത സൗകര്യനിലവില്‍ വന്നിരിക്കുന്നത്.

ഓണ്‍/ഓഫ് സ്വിച്ചില്‍ ഒറ്റ തവണ ടാപ് ചെയ്യുമ്പോള്‍ മൊബീല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എടിഎം, പിഒഎസ് തുടങ്ങിയ എല്ലാ തരം ഡിജിറ്റല്‍ ഡെബിറ്റ് ഇടപാടുകളും ലോക്ക് / അണ്‍ലോക്ക് ചെയ്യാനുള്ള അതിനൂതന സുരക്ഷാസംവിധാനമാണ് ഇ-ലോക്ക്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളില്‍ ഇ-ലോക്ക് സൗകര്യമുള്ള എസ്‌ഐബി മിറര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യാനാകും. എല്ലാ ഡിജിറ്റല്‍ ഡെ ബിറ്റ് ഇടപാടുകളും ഞൊടിയിടയില്‍ ബ്ലോക്ക് ചെയ്യാനാവും എന്നതാണ് ഇ-ലോക്ക് സംവിധാനത്തെ ആകര്‍ഷകമാക്കുന്നത്.

ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്ക് ബാങ്കിംഗ് ലോകം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ഇടപാടുകാര്‍ക്ക് ആശങ്കയുണ്ടെന്നും ഇ-ലോക്ക് സംവിധാനം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇടപാടുകാരുടെ മനസമാധാനം ഉറപ്പാക്കുമെന്നും ബാങ്കിന്റെ എംഡിയും സിഇഒ-യുമായ വി ജി മാത്യു പറഞ്ഞു.

Comments

comments

Categories: Banking
Tags: Digital, e lock, SIB