ചൈന സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

ചൈന സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷന്‍  സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

ബെയ്ജിംഗ്: ചൈന ആദ്യത്തെ സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. മൊബീല്‍ കമ്യൂണിക്കേഷന്‍ സാറ്റ്‌ലൈറ്റായ തിയാംഗ്ടണ്‍-1 (റ്റി റ്റി-1)മായി ബന്ധിപ്പിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്‌ഫോണാണിത്.
ചൈനീസ് ഭരണകൂടത്തിന്റെ ഉടമസ്ഥതയിലെ എയറോസ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പ്പറേഷനാ(സിഎഎസ്‌സി)ണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വികസിപ്പിച്ചിരിക്കുന്നത്. രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഇത് വില്‍പ്പനയ്ക്ക് സജ്ജമാകുമെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ സാറ്റ്‌ലൈറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ബഹിരാകാശത്തെ അടിസ്ഥാനമാക്കിയുള്ള സില്‍ക്ക് റോഡിന്റെ പരിണിതഫലമാണ്. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് സംരംഭത്തെ പിന്തുണയ്ക്കാനായി ചൈനീസ് എയറോസ്‌പെയ്‌സ് കമ്പനികളും സ്ഥാപനങ്ങളും മുന്നോട്ടുവച്ച ദീര്‍ഘകാല നിര്‍ദേശമാണിതെന്ന് സാറ്റ്‌ലൈറ്റ് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ചൈനീസ് പ്രദേശങ്ങളും തെക്കന്‍ ചൈന കടലും സ്മാര്‍ട്ട്‌ഫോണിന്റെ പരിധിയില്‍വരും. അഞ്ചു വര്‍ഷത്തിനുള്ളില്‍ റ്റി റ്റി സാറ്റ്‌ലൈറ്റ് നെറ്റ്‌വര്‍ക്ക് ആവിഷ്‌കരിച്ച് ലോകത്തുടനീളം പ്രക്ഷേപണം വിപുലീകരിക്കാനാണ് പദ്ധതിയെന്ന് സിഎഎസ്‌സിയിലെ എന്‍ജിനീയര്‍മാര്‍ പറഞ്ഞു.
ഭൂഗര്‍ഭ ശാസ്ത്രജ്ഞന്‍മാര്‍ക്കോ അല്ലെങ്കില്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കോ ഉള്‍പ്രദേശങ്ങളില്‍ അടിയന്തര ആശയവിനിമയത്തിനായും കൂടാതെ പ്രകൃതിക്ഷോഭം, അപകടം എന്നീ കാരണങ്ങളാല്‍ ഗ്രൗണ്ട് ടെലികമ്യൂണിക്കേഷന്‍ ശൃംഖലകളില്‍ തടസമുണ്ടായാല്‍ ഉപയോഗിക്കുന്നതിനുമാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രധാനമായും ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സാറ്റ്‌ലൈറ്റ് കവറേജിന് പുറമെ 4ജി എല്‍റ്റിഇ, 3ജി, എസ്എംഎസ്, വിചാറ്റ്, വീഡിയോ, ഡാറ്റ ട്രാന്‍സ്മിഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള ഗ്രൗണ്ട് ബേസ്ഡ് സെല്ലുലാര്‍ സംവിധാനങ്ങള്‍ക്കും സാറ്റ്‌ലൈറ്റിനും ഗ്രൗണ്ട് കമ്യൂണിക്കേഷനും ഇടയിലെ സൗജന്യ സ്വിച്ചിംഗിനും സാറ്റ്‌ലൈറ്റ് സ്മാര്‍ട്ട്‌ഫോണ്‍ അനുയോജ്യമാകും.

Comments

comments

Categories: Slider, Tech