ബെയ്ഡു വായ്മായ്ക്കു വേണ്ടി 500 മില്യണ്‍ ഡോളര്‍ സമാഹരിച്ചേക്കും

ബെയ്ഡു വായ്മായ്ക്കു വേണ്ടി 500 മില്യണ്‍ ഡോളര്‍ സമാഹരിച്ചേക്കും

 

ബെയ്ജിംഗ്: ചൈനയിലെ വന്‍കിട ഇന്റര്‍നെറ്റ് കമ്പനിയായ ബെയ്ഡു തങ്ങളുടെ ഭക്ഷ്യവിതരണ സ്റ്റാര്‍ട്ടപ്പായ വായ്മായ്ക്കു വേണ്ടി 500 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ ഒരുങ്ങുന്നു. ബെയ്ഡു കമ്പനി വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ഇരുചക്ര വാഹനങ്ങളില്‍ ഭക്ഷ്യവിതരണം നടത്തുന്ന വായ്മായ് പ്രാദേശിക എതിരാളികളില്‍ നിന്ന് ശക്തമായ വെല്ലുവിളിയാണ് നേരിടുന്നത്. റെസ്റ്റൊറെന്റുകളെ വായ്മായ് സേവനത്തിലേക്ക് ചേര്‍ക്കുന്ന കാര്യത്തിലും ബെയ്ഡു ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എല്‍ ഡോട്ട് മിയാണ് ബെയ്ഡുവിന്റെ വിപണി എതിരാളികളില്‍ മുന്നില്‍ നില്‍ക്കുന്നത്. അടുത്തിടെ ആലിബാബ ഗ്രൂപ്പില്‍ നിന്ന് 1.25 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം എല്‍ ഡോട്ട്മിക്കു ലഭിച്ചിരുന്നു. ടെന്‍സെന്റ് ഹോള്‍ഡിംഗ്‌സിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മെയ്റ്റ്വാന്‍ ഡയാന്‍പിംഗാണ് ബെയ്ഡുവിന് ഭക്ഷ്യവിതരണ മേഖലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരു പ്രമുഖ സ്ഥാപനം.

നിലവില്‍ നിക്ഷേപസമാഹരണം സംബന്ധിച്ച പദ്ധതികള്‍ സംബന്ധിച്ചുള്ള വിശദീകരണത്തിന് ബെയ്ഡു തയാറായിട്ടില്ല. അടുത്തിടെ വായ്മായ് യൂണിറ്റ് ബെയ്ഡുവിന്റെ തന്നെ അനുബന്ധ സ്ഥാപനമായ നുവോമിയുമായി ലയിപ്പിക്കുമെന്ന് ചൈനീസ് മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇതു ശരിയല്ലെന്ന് ബെയ്ഡു നിഷേധക്കുറിപ്പും ഇറക്കി. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ബിസിനസുകള്‍ക്കായി വന്‍തോതിലുള്ള മുതല്‍ മുടക്ക് ബെയ്ഡുവിന്റെ പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിച്ചിട്ടുണ്ട്.

ചൈനീസ് വിപണിയില്‍ ഭക്ഷ്യവിതരണമേഖലയിലെ കിടമത്സരം ദിനംപ്രതി മൂര്‍ച്ഛിച്ചു വരികയാണ്. ഓഗസ്റ്റില്‍ വായ്മായ് വേണ്ടത്ര ശുചിത്വത്തോടെയല്ല ഭക്ഷ്യവിതരണം നടത്തുന്നതെന്ന് എതിരാളികള്‍ പ്രചരിപ്പിക്കുന്നതായി ബെയ്ഡു ആരോപിച്ചിരുന്നു.

Comments

comments

Categories: Branding, Slider