സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ ഇന്ത്യക്ക് ചേരില്ലെന്ന് ഭാര്‍ഗവ

സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍  ഇന്ത്യക്ക് ചേരില്ലെന്ന് ഭാര്‍ഗവ

 

വാഹനലോകം സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ക്ക് അതീവ പ്രാധാന്യം കൊടുക്കുന്ന അവസരത്തില്‍, ഇന്ത്യയില്‍ ഇത്തരം കാറുകള്‍ ഫലവത്താവുകയില്ലെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ അഭിപ്രായപ്പെട്ടു. ആരും ഡ്രൈവിംഗ് നിയമങ്ങള്‍ അനുസരിക്കാന്‍ തയാറാകാത്തതുകൊണ്ടാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഡ്രൈവിംഗ് സാഹചര്യങ്ങള്‍ക്കനുസരിച്ച് ആളുകള്‍ ടെക്‌നോളജി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Auto