വിയറ്റ്‌നാമില്‍ വെള്ളപ്പൊക്കം: 15 പേര്‍ കൊല്ലപ്പെട്ടു ;ആയിരങ്ങളെ കുടിയൊഴിപ്പിച്ചു

വിയറ്റ്‌നാമില്‍ വെള്ളപ്പൊക്കം: 15 പേര്‍ കൊല്ലപ്പെട്ടു ;ആയിരങ്ങളെ കുടിയൊഴിപ്പിച്ചു

 

ഹാനോയ്(വിയറ്റ്‌നാം): വിയറ്റ്‌നാമിന്റെ സെന്‍ട്രല്‍ ഹൈലാന്‍ഡിലും സതേണ്‍ പ്രൊവിന്‍സിലും ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ആറ് പേരെ കാണാതായിട്ടുണ്ട്. ആയിരക്കണക്കിന് പേരെ കുടിയൊഴിപ്പിച്ചതായും പ്രകൃതി ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.
കനത്ത മഴയെത്തുടര്‍ന്നാണ് വെള്ളപ്പൊക്കം രൂപപ്പെട്ടത്. ഇതേത്തുടര്‍ന്ന് റോഡുകളില്‍ ഗതാഗത തടസം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വെള്ളപ്പൊക്കം 12,000 ഹെക്ടര്‍ കൃഷിയിടങ്ങളില്‍ നാശം വിതച്ചു. 40,000 കന്നുകാലികള്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി.

Comments

comments

Categories: World