ഇന്ത്യന്‍ എംബസികളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു: നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു

ഇന്ത്യന്‍ എംബസികളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു: നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നു

 

മുംബൈ: ഏഴ് ഇന്ത്യന്‍ എംബസികളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിയതായി സൂചന. ehackingnews.com എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ദക്ഷിണാഫ്രിക്ക, ലിബിയ, ഇറ്റലി, സ്വിറ്റ്‌സര്‍ലാന്‍ഡ്, മലാവി, മാലി, റുമാനിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. എന്നാല്‍ ഈ സൈറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഹാക്ക് ചെയ്യപ്പെട്ടെന്നു കരുതുന്ന admin,login വിവരങ്ങള്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ഇ-മെയ്ല്‍ ഐഡി, ഫോണ്‍ നമ്പരുകള്‍ തുടങ്ങിയ വിവരങ്ങള്‍ pastebin.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ സൈറ്റ് ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യുകയുമുണ്ടായി.
ദക്ഷിണാഫ്രിക്കയിലുള്ള 161, സ്വിറ്റ്‌സര്‍ലാന്‍ഡിലുള്ള 35, ഇറ്റലിയിലുള്ള 145, ലിബിയയിലുള്ള 305, മലാവിയിലുള്ള 74, മാലിയിലുള്ള 14, റൊമാനിയയിലുള്ള 42 ഇന്ത്യന്‍ വംശജരുടെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.

Comments

comments

Categories: Slider, Top Stories