ഐടി കമ്പനികള്‍ കൂടുതല്‍ ഇന്നൊവേഷനുകള്‍ നടത്തണം

ഐടി കമ്പനികള്‍ കൂടുതല്‍ ഇന്നൊവേഷനുകള്‍ നടത്തണം

ഐടി മേഖലയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍, ഡിജിറ്റല്‍ തടസങ്ങള്‍, സോഫ്റ്റ്‌വെയര്‍ ഉപയോഗം മൂലം കുറഞ്ഞു വരുന്ന മനുഷ്യവിഭവത്തിന്റെ ആവശ്യകത തുടങ്ങിയ വെല്ലുവിളികളെ നേരിടുന്നതിനു സഹായിക്കുന്ന ഇന്നൊവേഷനുകള്‍ ഉണ്ടാകണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. ഡെല്‍ഹി എന്‍സിആറില്‍ നാസ്‌കോമിന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി ഇന്‍ഡസ്ട്രി കൂടുതല്‍ മോട്ടിവേറ്റീവ് ആകണം, ഉപഭോക്താക്കള്‍ സോഫ്റ്റ്‌വെയര്‍ പങ്കാളിയേക്കാള്‍ കൂടുതലായി ഇന്നൊവേറ്റീവ് പങ്കാളിയെയാണ് ആഗ്രഹിക്കുന്നതെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 25 വര്‍ഷങ്ങളായി ഇന്ത്യയുടെ വളര്‍ച്ചയില്‍ ഐടി മേഖല നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ടെക്‌നോളജി വിദ്യാഭ്യാസം, ഇ-ഗവേണന്‍സ്, ജിഡിപി വളര്‍ച്ച എന്നിവയില്‍ ഐടി കാര്യമായ സംഭാവനകള്‍ നല്‍കയതായും അദ്ദേഹം അനുസ്മരിച്ചു. ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ(ഡിഎസ്‌സിഐ), സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍(എസ്എസ്‌സി), നാസ്‌കോം ഫൗണ്ടേഷന്‍ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള സ്ഥലമൊരുക്കിയാണ് പുതിയ കാംപസ് നിര്‍മ്മിച്ചിരിക്കുന്നത്.

Comments

comments

Categories: Business & Economy