ഉപുല്‍ തരംഗ ശ്രീലങ്കന്‍ ടീം ക്യാപ്റ്റന്‍

ഉപുല്‍ തരംഗ ശ്രീലങ്കന്‍ ടീം ക്യാപ്റ്റന്‍

 

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനായി ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ഉപുല്‍ തരംഗയെ നിയമിച്ചു. സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരായ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേണ്ടിയാണ് പുതിയ നായകനെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തിരഞ്ഞെടുത്തത്.

സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് ഉപുല്‍ തരംഗയെ നായകനായി പ്രഖ്യാപിച്ചത്. 2016 വര്‍ഷത്തിന്റെ തുടക്കത്തിലായിരുന്നു 31-കാരനായ തരംഗയുടെ ശ്രീലങ്കന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് അതേസമയം, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുളള ടീമില്‍ തരംഗയ്ക്ക് ഇടം കണ്ടെത്താനായില്ല.

ശ്രീലങ്കന്‍ ടീം നായകന്‍ അഞ്ചലോ മാത്യൂസ് സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായതിനെ തുടര്‍ന്നാണ് പുതിയ ക്യാപ്റ്റനെ നിയമിച്ചത്. ത്രിരാഷ്ട്ര ടൂര്‍ണമെന്റുകള്‍ക്കുള്ള പതിനഞ്ചംഗ ശ്രീലങ്കന്‍ ടീമിനെയും സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചു.

കൗശുല്‍ തനില്‍ പെരേരയാണ് ടീമിന്റെ ഉപനായകന്‍. പേസ് ബൗളര്‍ നുവാന്‍ കുലശേഖരെയെ ടീമില്‍ തിരികെയെത്തിച്ചിട്ടുണ്ട്. നവംബര്‍ പതിനാലിനാണ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റില്‍ ഏഴിലധികം മത്സരങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.

Comments

comments

Categories: Sports