ടെഡ് ബേക്കറിനെ ഇന്ത്യയിലെത്തിക്കാന്‍ ആദിത്യ ബിര്‍ള ഫാഷന്‍

ടെഡ് ബേക്കറിനെ ഇന്ത്യയിലെത്തിക്കാന്‍  ആദിത്യ ബിര്‍ള ഫാഷന്‍

 

ന്യൂഡെല്‍ഹി: ബ്രിട്ടീഷ് ഫാഷന്‍ ബ്രാന്‍ഡ് ടെഡ് ബേക്കറിനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയ്ല്‍ ഒരുങ്ങുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങളാരംഭിച്ചെന്ന് ആദിത്യ ബിര്‍ള ഫാഷന്‍ വ്യക്തമാക്കി.
ടെഡ് ബേക്കറുമായി കരാര്‍ ഒപ്പുവെച്ചു. പുരുഷന്മാരുടെയും സ്ത്രീകളുടെയും വസ്ത്ര ശേഖരവും ആക്‌സസറീസും അവര്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കും-ആദിത്യ ബിര്‍ള ഫാഷന്‍ അറിയിച്ചു.
ടെഡ് ബേക്കറുമായി പങ്കാളിത്തത്തിലേര്‍പ്പെടുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കിടയിലെ സജീവ സന്നിധ്യമായി മാറാന്‍ ബ്രാന്‍ഡിന് കഴിയും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പുതിയ ഫാഷന്‍ ലോകം തുറന്നുകൊടുക്കുന്നതിന് ഈ പങ്കാളിത്തം സഹായിക്കും-ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയ്ല്‍ ബിസിനസ് ഹെഡ് ആശിഷ് ദീക്ഷിത് പറഞ്ഞു. യൂറോപ്പ്, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ചൈന, ദക്ഷിണാഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലായി ടെഡ് ബേക്കറിന് 500ല്‍ പരം സ്റ്റോറുകളുണ്ട്.

Comments

comments

Categories: Branding, Trending