സീക്രട്ട് ഡ്രെസ് വിദേശ വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കും

സീക്രട്ട് ഡ്രെസ് വിദേശ വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കും

 

ന്യൂഡെല്‍ഹി: ആറു മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ആഡംബര ഫാഷന്‍ സ്റ്റാര്‍ട്ടപ്പായ സീക്രട്ട് ഡ്രെസ് വിദേശവിപമികളിലേക്ക് സാന്നിധ്യം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു. സീക്രട്ട് ഡ്രെസ് സ്ഥാപകയായ ഡിംപിള്‍ മിര്‍ചന്ദാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവര്‍ത്തനം തുടങ്ങി അധിക കാലമായിട്ടില്ലെങ്കില്‍ കൂടി സീക്രട്ട് ഡ്രെസിന് ദുബായ് അടക്കമുള്ള മധ്യേഷ്യന്‍ വിപണികളില്‍ വന്‍ ഡിമാന്റാണുള്ളതെന്ന് മിര്‍ചന്ദാനി പറഞ്ഞു. വിദേശത്തേക്ക് പ്രവര്‍ത്തം വ്യാപിപ്പിക്കാന്‍ പ്രധാന പ്രേരണയായതും ഇതേ ഘടകമാണെന്ന് മിര്‍ചന്ദാനി സൂചിപ്പിച്ചു. എംപോറിയോ അര്‍മാനി, ജിമ്മി ചൂ, ബര്‍ബെറി മുതലായ ബ്രാന്‍ഡുകള്‍ക്കാണ് ഓണ്‍ലൈന്‍ വിപണിയില്‍ കൂടുതലായി ഉപഭോക്താക്കള്‍ സീക്രട്ട് ജ്രെസിനെ സമീപിക്കുന്നത്. ദുബായ്ക്കു പുറമേ യുഎസ്, കാനഡ, യുകെ എന്നീ അന്താരാഷ്ട്ര വിപണികളില്‍ കൂടി സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം വയ്ക്കുന്നത്.

ആഡംബര ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യം ഉയര്‍ന്നു വരുന്നതിനാല്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ വിപണി ശുഭസൂചനയാണ് നല്‍കുന്നതെന്ന് മിര്‍ചന്ദാനി ചൂണ്ടിക്കാട്ടി. നിക്ഷേപകര്‍ ഇതു മനസിലാക്കി സമാന സംരഭങ്ങളില്‍ മുതല്‍ മുടക്കുന്നതിനായി കാത്തു നില്‍ക്കുകയാണെന്നും മിര്‍ചന്ദാനി പറഞഞ്ഞു.

പ്രതിദിനം 100-125 അന്വേഷണങ്ങളാണ് ഉപയോക്താക്കളില്‍ നിന്ന് ഞങ്ങള്‍ക്കു ലഭിക്കുന്നത്. ഇങ്ങനെ വിവരങ്ങള്‍ ആരായുന്നവരില്‍ ഭൂരിപക്ഷവും ഡെല്‍ഹി, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ നിന്നുള്ള വനിതാ ഉദ്യോഗസ്ഥരാണ്. ഇതിനു പുറമെ ലുധിയാന, അംബാല, ഇന്‍ഡോര്‍, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേയും വില്‍പ്പന വര്‍ധിച്ചു വരുന്നുണ്ട്- മിര്‍ചന്ദാനി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding